Join News @ Iritty Whats App Group

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; നിർണായക വിവരങ്ങൾ പൊലീസിന്; ശുഭവാർത്തയ്ക്കായി കാതോർത്ത് കേരളം,വിവരം കിട്ടിയാൽ അറിയിക്കുക9946923282, 9495578999




തിരുവനന്തപുരം: കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പൊലിസിന് ലഭിച്ചു. എന്നാൽ അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ച ഫോൺ നമ്പറിനെകുറിച്ച് പൊലീസിന് വിവരം ലഭിച്ചു കഴിഞ്ഞു. കുട്ടിയ്ക്കായി കാതോർത്തിരിക്കുകയാണ് കേരളം. നാലുമണിക്കൂർ പിന്നിട്ടിട്ടും അബി​ഗേൽ സാറ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്. 

വാഹനം സംബന്ധിച്ച് സൂചനയുണ്ട്, പൊലീസ് പിന്നാലെയുണ്ട്, എല്ലാവിധ അന്വേഷണവും നടക്കുന്നതായി ഗണേഷ് കുമാര്‍ എംഎൽഎ

കൊല്ലം ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോൾ വന്നതായാണ് വിവരം. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഫോണ്‍ കോള്‍ എത്തിയത്. ഒരു സ്ത്രീയാണ് വിളിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഫോണ്‍ കോളിന്‍റെ ആധികാരികത പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനിലും വിവരം നൽകിയെന്ന് റൂറൽ എസ്പി അറിയിച്ചു. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. 

വിവരം കിട്ടിയാൽ അറിയിക്കുക
9946923282, 9495578999

Post a Comment

Previous Post Next Post
Join Our Whats App Group