Join News @ Iritty Whats App Group

മെഡിക്കൽ ഷോപ്പ് അടക്കം 4 കടകളിൽ മാത്രം മോഷണം, സിസിടിവി പരിശോധിച്ച പൊലീസ് ഞെട്ടി, അന്വേഷണം


കണ്ണൂർ : തലശ്ശേരിയിൽ പുതിയ ബസ് സ്റ്റാൻഡിലെ കടകളിൽ വീണ്ടും മോഷണം. നാല് കടകളിൽ നിന്നായി മൂന്ന് ലക്ഷം രൂപയോടടുത്ത് നഷ്ട്ടപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പുതിയ ബസ് സ്റ്റാൻഡിലെ മെഡിക്കൽ ഷോപ്പ് ഉൾപ്പെടെയുള്ള 4 കടകളിൽ ഇന്നലെ രാത്രിയാണ് മോഷണം. ഒരു ബേക്കറിയിൽ നിന്ന് മാത്രം രണ്ട് ലക്ഷം രൂപയിലധികം കവർന്നു. തൊട്ടടുത്ത തുണിക്കടയിലും ചെരുപ്പ് കടയിലും മെഡിക്കൽ ഷോപ്പിലും കള്ളനെത്തി. കടകളുടെ ഷട്ടർ പൊളിച്ചും പൂട്ട് തകർത്തുമാണ് മോഷണം. രാവിലെ വ്യാപാരികൾ കട തുറക്കാൻ എത്തിയപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിനെ അറിയിച്ചു.

കടയ്ക്കുള്ളിൽ മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്. മുഖം മൂടിയും ഗ്ലൗസും ധരിച്ച ഒരാൾ കടയിലെ കൗണ്ടറിൽ പരിശോധന നടത്തുന്നത് കാണാം. ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസവും ഇവിടെ അഞ്ച് കടകളിൽ നിന്നായി മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ചിരുന്നു. ബസ് സ്റ്റാൻഡ് പരിസരം രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയെന്ന ആക്ഷേപവും ഉണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group