Join News @ Iritty Whats App Group

സൗദിയിൽ അടിയന്തര ഉച്ചകോടി; 22 അറബ് രാജ്യങ്ങളിലെ നേതാക്കളും, ഇറാൻ പ്രസിഡന്റും പങ്കെടുക്കുന്നു


ഇസ്രയേൽ- ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ സൗദിയിൽ അടിയന്തര ഉച്ചകോടി. ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് ഉച്ചകോടി നടക്കുന്നത്. അടിയന്തര ഉച്ചകോടിയിൽ ഗാസയെ കുറിച്ചുള്ള വിഷയം മാത്രമാണ് ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

വിവിധ അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ഇപ്പോൾ സൗദിയിൽ എത്തിച്ചേർന്നിട്ടുണ്ട്. 22ഓളം അറബ് രാജ്യങ്ങളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കാൻ സൗദിയിൽ എത്തിയിരിക്കുകയാണ്. സൗദി അറേബ്യയുടെ ക്ഷണം അനുസരിച്ചാണ് അറബ് നേതാക്കൾ റിയാദിൽ യോഗം ചേരുന്നത്. അതേ സമയം ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയിസിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.‌

ഗാസയിൽ ആക്രമണം നിറുത്തണമെന്ന് അറബ് രാജ്യങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇസ്രയേൽ പരിഗണിച്ചിരുന്നില്ല. പാലസ്തീൻ വിഷയത്തിൽ സമാധാനമപരമായ പരിഹാരമാണ് സൗദിയുൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ ഉറ്റുനോക്കുന്നത്. ഇപ്പോൾ നടക്കുന്ന ഉച്ചകോടിക്ക് പുറമേ ആഫ്രിക്കൻ രാജ്യങ്ങൾ പങ്കെടുക്കുന്ന ഉച്ചകോടിയും ഉടൻ റിയാദിൽ സംഘടിപ്പിച്ചേക്കും.

Post a Comment

Previous Post Next Post
Join Our Whats App Group