Join News @ Iritty Whats App Group

നവകേരള സദസില്‍ പരാതി പ്രളയം; പൊള്ളുന്ന ജീവിത പ്രശ്നങ്ങള്‍, ആദ്യ ദിവസം എത്തിയത് 2000 ലേറെ പരാതികള്‍


കാസർകോട്: സംസ്ഥാന സർക്കാരിന്റെ നവകേരള സദസില്‍ പരാതി പ്രവാഹമാണ്. ആദ്യ ദിവസം തന്നെ 2000 ലേറെ പരാതികളാണ് നവകേരള സദസ് പരാതി കൗണ്ടറില്‍ എത്തിയത്. പൊള്ളുന്ന ജീവിത പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറിയിച്ച് പ്രശ്ന പരിഹാരം തേടാന്‍ നിരവധി പേരാണ് നവകേരള സദസിലെത്തുന്നത്. പെന്‍ഷന്‍ മുടങ്ങിയവരും എൻഡോസൾഫാൻ ദുരിത ബാധിതരും അടക്കം നിരവധി പേര്‍ രണ്ടാം ദിവസവും വേദിയിലെത്തി പരാതി നല്‍കി. ഒന്നര മാസത്തിനുള്ളില്‍ പരാതികള്‍ക്ക് പരിഹാരം കാണുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം.

നവകേരള സദസിന്‍റെ ഭാഗമായി കാസർകോട് ജില്ലയിലെ മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് പര്യടനം പൂർത്തിയാക്കും. രാവിലെ 9 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെ പൗരപ്രമുഖമായി കൂടിക്കാഴ്ച നടത്തി. കാസർകോട് റസ്റ്റ് ഹൗസിലായിരുന്നു യോഗം. പത്തരയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടർന്ന് കാസർകോട് മണ്ഡലം നവ കേരള സദസ്സ് നായന്മാർമൂല മിനി സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് ഉദുമയിലും നാലരക്ക് കാഞ്ഞങ്ങാടും ആറുമണിക്ക് തൃക്കരിപ്പൂരിലുമാണ് നവകേരള സദസ്. നാളെ കണ്ണൂർ ജില്ലയിലാണ് പര്യടനം.

Post a Comment

Previous Post Next Post
Join Our Whats App Group