കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കംപനിക്ക് (കിയാലിന്) ആശ്വാസമേകി കൊണ്ട് കണ്ണൂര്‍ വിമാനത്താവളത്തിന് ദേശീയ അംഗീകാരം.
രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ ആദ്യത്തെ 15 വിമാനത്താവളങ്ങളുടെ പട്ടികയില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളവും ഇടം പിടിച്ചു. എയര്‍ പോര്‍ട് അതോറിറ്റി ഓഫ് ഇന്‍ഡ്യ പുറത്തുവിട്ട ഒക്ടോബറിലെ കണക്ക് പ്രകാരമാണിത്. 61,517 പേരാണ് ഒക്ടോബറില്‍ കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തത്. 899 എയര്‍ ക്രാഫ്റ്റ് മൂവ്മെന്റാണ് രേഖപ്പെടുത്തിയത്. വിന്റര്‍ ഷെഡ്യൂളില്‍ എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് കൂടുതല്‍ സര്‍വീസ് തുടങ്ങിയത് കണ്ണൂര്‍ വിമാനത്താവളത്തിന് ഗുണം ചെയ്യും. യാത്രക്കാരുടെ എണ്ണം കൂടും. കോവിഡിന് ശേഷം ഓരോ വര്‍ഷവും യാത്രക്കാരുടെ എണ്ണത്തില്‍ കൃത്യമായ വര്‍ധന കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉണ്ട്. 2019 ഒക്ടോബറില്‍ 1,36,279 പേരാണ് കണ്ണൂര്‍ വിമാനത്താവളം ഉപയോഗിച്ചത്.
2020 ഒക്ടോബറില്‍ കോവിഡ് സമയത്ത് 43,532, 2021 ഒക്ടോബറില്‍ 80,798 ഉം, 2022 ഒക്ടോബറില്‍ 90,494 ഉം പേരാണ് കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തത്. ഒക്ടോബറില്‍ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി (അഞ്ച്) കോഴിക്കോട് (എട്ട്) തിരുവനന്തപുരം (ഒന്‍പത്) എന്നിങ്ങനെ സ്ഥാനം നേടിയിട്ടുണ്ട്.
Post a Comment