Join News @ Iritty Whats App Group

യാത്ര തുടങ്ങിയ ട്രെയിനിലെ ഒഴിവുള്ള സീറ്റ് കണ്ടുപിടിക്കാൻ എളുപ്പവഴിയുമായി IRCTC


ട്രെയിനിലെ ഒഴിവുള്ള സീറ്റുകള്‍ കണ്ടെത്തുന്നതിന് ട്രാവലിങ് ടിക്കറ്റ് എക്‌സാമിനറുടെ (ടിടിഇ) അടുത്തുപോയി അന്വേഷിക്കുന്ന രീതിയാണ് പലരും സ്വീകരിക്കുന്നത്. എന്നാല്‍, ഇതിനൊരു എളുപ്പവഴിയുണ്ട്. ഐആര്‍സിടിസി ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴി ഒഴിവുള്ള സീറ്റുകള്‍ നമുക്ക് വേഗത്തില്‍ കണ്ടെത്താന്‍ കഴിയും. അതും ലോഗിന്‍ ചെയ്യാതെ തന്നെ. എങ്ങനെയെന്ന് അറിയണ്ടേ? നിങ്ങളുടെ ടിക്കറ്റ് കൺഫേം ആയിട്ടില്ലെങ്കിൽ ഈ വഴിയിലൂടെ ഒഴിവുള്ള സീറ്റുകള്‍ കണ്ടെത്താന്‍ കഴിയും.

ഐആര്‍സിടിസി വെബ്‌സൈറ്റ് ഉപയോഗിച്ച് ഒഴിവുള്ള സീറ്റുകള്‍ കണ്ടെത്തുന്നതെങ്ങനെ?

സ്റ്റെപ് 1 
ഐആര്‍സിടിസി വെബ്‌സൈറ്റ് തുറന്ന് വലതുവശത്ത് മുകളിലായി ബുക്ക് ടിക്കറ്റ് കോളമുണ്ട്. അതില്‍ ചാര്‍ട്‌സ്/വേക്കന്‍സി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

സ്റ്റെപ് 2 
ഇപ്പോള്‍ റിസര്‍വേഷന്‍ ചാര്‍ട്ട് എന്ന പുതിയൊരു ടാബ് തുറന്നു വരും.

സ്റ്റെപ് 3 
അവിടെ ട്രെയിനിന്റെ പേര്/ നമ്പര്‍ എന്നിവ ആദ്യത്തെ കോളത്തില്‍ നല്‍കുക. രണ്ടാമത്തെ കോളത്തില്‍ ബോര്‍ഡിങ് സ്‌റ്റേഷന്റെ പേരും നല്‍കുക.

സ്റ്റെപ് 4

ഗെറ്റ് ട്രെയ്ന്‍ ചാര്‍ട്ട് എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ഒഴിവുള്ള സീറ്റുകളുടെ വിശദാംശങ്ങള്‍ അടങ്ങിയ റിസര്‍വേഷന്‍ ചാര്‍ട്ട് ലഭിക്കും. വിവിധ വിഭാഗങ്ങളിലും വ്യത്യസ്ത കോച്ചുകളിലും ബെര്‍ത്ത് അടിസ്ഥാനത്തില്‍ പോലും നിങ്ങള്‍ക്ക് ഒഴിവുള്ള സീറ്റുകൾ കണ്ടെത്താന്‍ കഴിയും.

ഐആര്‍സിടിസി ആപ്പ് ഉപയോഗിച്ച് ഒഴിവുള്ള സീറ്റുകള്‍ കണ്ടെത്തുന്നതെങ്ങനെ?

മൊബൈല്‍ ഫോണില്‍ ഐആര്‍സിടിസി ആപ്പ് തുറക്കുക. ഇത് ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയില്‍ ലഭ്യമാണ്. ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്താല്‍ ട്രെയിനിലെ ഒഴിവുള്ള സീറ്റുകള്‍ കണ്ടെത്താന്‍ കഴിയും.

സ്റ്റെപ് 1

ഐആര്‍സിടിസി ആപ്ലിക്കേഷന്‍ തുറക്കുക

സ്റ്റെപ് 2

ട്രെയിനിന്റെ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക

സ്റ്റെപ് 3

അതില്‍ ചാര്‍ട്ട് വേക്കന്‍സിയില്‍ ക്ലിക്ക് ചെയ്യുക. അത് റിസര്‍വേഷന്‍ ചാര്‍ട്ട് പേജിലാക്കായിരിക്കും തുറന്നു വരിക

സ്റ്റെപ് 4

അതില്‍ ട്രെയിൻ നമ്പര്‍/പേര് തുടങ്ങിയ വിവരങ്ങള്‍ നല്‍കുക. ഒപ്പം ബോര്‍ഡിങ് സ്‌റ്റേഷനും കൊടുക്കുക.

ഇത്രയും വിവരങ്ങള്‍ നല്‍കി കഴിയുമ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന ബെര്‍ത്തുകളും ഒഴിവുള്ള സീറ്റുകളുടെ എണ്ണവും സ്‌ക്രീനില്‍ തെളിഞ്ഞുവരും. എന്നാൽ വിശദാംശങ്ങള്‍ ടിടിഇയ്ക്ക് മാത്രമെ നല്‍കാന്‍ കഴിയുകയുള്ളൂവെങ്കിലും ഒഴിവുള്ള സീറ്റുകളുടെ സൂചന ഇത് നല്‍കും.

ഈ വിവരങ്ങള്‍ ലഭിക്കുന്നതിന് ഐആര്‍സിടിസിയുടെ ആപ്പില്‍ ലോഗിന്‍ ചെയ്യേണ്ടതില്ല. അതിനാല്‍, ആപ്ലിക്കേഷനില്‍ ഒഴിവുള്ള സീറ്റുകള്‍ കണ്ടെത്തുന്നതിന് ഐആര്‍സിടിസി അക്കൗണ്ടും ആവശ്യമില്ല.

എന്താണ് ഐആര്‍സിടിസി റിസര്‍വേഷന്‍ ചാര്‍ട്ട്?

ട്രെയിനില്‍ യാത്ര ചെയ്യാന്‍ സീറ്റ് റിസര്‍വ് ചെയ്ത എല്ലാ യാത്രക്കാരുടെയും റെക്കോര്‍ഡാണ് റിസര്‍വേഷന്‍ ചാര്‍ട്ട്. അന്തിമ റിസര്‍വേഷന്‍ ചാര്‍ട്ടില്‍ സ്ഥിരീകരിച്ച, വെയിറ്റിങ്, റദ്ദാക്കിയ അല്ലെങ്കില്‍ ഒഴിഞ്ഞുകിടക്കുന്ന ബര്‍ത്തുകളെ കുറിച്ചുള്ള അപ്‌ഡേറ്റ് ചെയ്ത വിവരങ്ങള്‍ ഉള്‍പ്പെടുന്നു. ഏറ്റവും പുതിയ റിസര്‍വേഷന്‍ ചാര്‍ട്ടില്‍ ട്രെയിൻ യാത്ര പുറപ്പെടുന്ന സ്റ്റേഷനില്‍ നിന്നും ഇടയ്ക്കുള്ള സ്റ്റേഷനുകളില്‍ നിന്നും നിങ്ങള്‍ക്ക് ഒഴിവുള്ള ബര്‍ത്തുകളുടെ നില അറിയാന്‍ കഴിയും.

Post a Comment

Previous Post Next Post
Join Our Whats App Group