കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ അതീവ ഗുരുതരമായി പൊള്ളലേറ്റ നാല് പേര്‍ വെന്റിലേറ്ററില്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രാത്രിയില്‍ മരണമടഞ്ഞ കാലടി സ്വദേശി ലിബിന (12)യുടെ അമ്മയൂം സഹോദരനുമാണ് വെന്റിലേറ്ററില്‍ കഴിയുന്ന രണ്ട് പേര്‍ അമ്മയ്ക്ക് 50 ശതമാനവും സഹോദരന് 60 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. വിവിധ ആശുപത്രികളിലെ ഐസിയുവിലുമാണ് 14 പേര്‍ ചികിത്സയിലുണ്ട്. നിസാര പൊള്ളലുകളുമായി വാര്‍ഡുകളില്‍ ചികിത്സയിലുണ്ടായിരുന്നവര്‍ ആശുപത്രികളില്‍ നിന്നും മടങ്ങിയതായും മന്ത്രി അറിയിച്ചു.
മരിച്ച മൂന്നു പേരുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ഒരുമിച്ച് പൂര്‍ത്തിയാക്കും. കണ്‍വന്‍ഷന്‍ സെന്ററില്‍ മരിച്ച സ്ത്രീയെ തിരിച്ചറിയാന്‍ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധന നടത്തും. ഡിഎന്‍എ പരിശോധന ഫലം ലഭിച്ചശേഷമേ മൃതദേഹം വിട്ടുനല്‍കൂ. ലിബിനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കും.
തൊടുപുഴ സ്വദേശി കുമാരി, കുറുപ്പംപടി സ്വദേശി ലിയോണ എന്നിവരാണ് മരിച്ച മറ്റു രണ്ടു പേര്‍. ഇതില്‍ ലിയോണയുടെ മൃതദേഹം കത്തിക്കരിഞ്ഞ് ആളെ തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ്.
Post a Comment