കൊച്ചി: ഷവർമ കഴിച്ചതിനു പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട് ഗുരുതരവാസ്ഥയിലായ യുവാവ് മരിച്ചു. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലാ സ്വദേശി രാഹുൽ ഡി നായരാണ് (24) മരിച്ചത്. വെന്‍റിലേറ്റർ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു രാഹുൽ.
പാഴ്സൽ വാങ്ങിയ ഷവർമ കഴിച്ചതിന് ശേഷമാണ് രാഹുലിന്റെ ആരോഗ്യസ്ഥിതി മോശമായതെന്നാണ് സൂചന. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഷവർമ കഴിച്ചത്. ശനിയാഴ്ച മുതൽ ഗുരുതരാവസ്ഥയിൽ ആയിരുന്നു. രക്ത പരിശോധന ഫലം വന്നാലേ മരണകാരണം വ്യക്തമാകൂ.
إرسال تعليق