കഴിഞ്ഞ തവണ പുല്‍വാമ കാര്യമായി തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ മുന്നണിക്ക് അനുകൂലമാണ്. ബിജെപിയുടെ പല്ലും നഖവും അപ്പോഴേക്കും കൊഴിയുമെന്നൂം അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂല സാഹചര്യമാണെന്ന് കെ.മുരളീധരന്‍ എം.പി. തെലങ്കാന രൂപീകരണ വാര്‍ഷിക ദിനത്തില്‍ തന്നെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തും. അവിടെ ബിആര്‍എസും ബിജെപിയും തമ്മില്‍ ധാരണയുണ്ട്. എങ്കിലും കോണ്‍ഗ്രേസ് 61-70 സീറ്റുകളില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷ.
അഞ്ചിടങ്ങളില്‍ രാജസ്ഥാനില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളത്. അത് ഭരണനേട്ടം കൊണ്ട് മറികടക്കും. മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ഭുരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നും മുരളീധരന്‍ പറഞ്ഞു.
സെമി ഫൈനലോടെ മോദിയുടെ ഇമേജ് പൂര്‍ണ്ണമായും തകരും. കഴിഞ്ഞ തവണ പുല്‍വാമ കാര്യമായി തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ മുന്നണിക്ക് അനുകൂലമാണ്. ബിജെപിയുടെ പല്ലും നഖവും അപ്പോഴേക്കും കൊഴിയുമെന്നൂം അദ്ദേഹം പറഞ്ഞു.
Ads by Google
Post a Comment