ഗാസ > ഹമാസുകാർ കുഞ്ഞുങ്ങളെ തലയറുത്ത് കൊന്നുവെന്ന് വാർത്ത നൽകിയ സിഎൻഎൻ റിപ്പോർട്ടർ സാറ സിഡ്നർ മാപ്പുപറഞ്ഞു. ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ വടക്കൻ ഇസ്രായേലിൽ 40ലേറെ കുഞ്ഞുങ്ങളെ ഹമാസുകാർ കഴുത്തറുത്തുകൊന്നു എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തത്. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞതനുസരിച്ചാണ് വാർത്ത നൽകിയതെന്നും ഇക്കാര്യത്തിൽ തെളിവുകളില്ലാത്തതിനാൽ ക്ഷമാപണം നടത്തുകയാണെന്നും സമൂഹമാധ്യമമായ എക്സിൽ സാറ സിഡ്നർ കുറിച്ചു.
ഹമാസുകാർ കുഞ്ഞുങ്ങളെ തലയറുത്തെന്ന് നുണവാർത്ത; മാപ്പുപറഞ്ഞ് സിഎൻഎൻ റിപ്പോർട്ടർ
News@Iritty
0
Post a Comment