കണ്ണൂര്‍:പൊലീസ് സീറ്റ് ബെല്‍റ്റിടാത്തത് ചോദ്യം ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പാനൂര്‍ പുല്ലൂക്കര മുക്കില്‍ പീടികയില്‍ പൊലീസ് വാഹനം തടഞ്ഞ സംഭവത്തിലാണ് അറസ്റ്റ്.
പൊലീസ് ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്തതിനെ ഇവര്‍ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വാഹനത്തിന്റെ വശത്ത് നിന്ന് പൊലീസിനെ ചോദ്യം ചെയ്യുന്നതാണ് ദൃശ്യത്തിലുണ്ടായിരുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് നമ്മള്‍ ചോദിക്കില്ലേയെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും സനൂപ് വീഡിയോയില്‍ പറയുന്നുണ്ടായിരുന്നു. അതിന് പെറ്റി അടിച്ച വിരോധം ഇങ്ങനെയല്ലാ കാണിക്കേണ്ടതെന്ന് പൊലീസുകാരൻ മറുപടി പറയുന്നതും കാണാമായിരുന്നു. നീ വാഹനം തടയെന്ന് പൊലീസുകാരൻ സനൂപിനോട് തുടര്‍ച്ചയായി പറയുന്നതും ദൃശ്യത്തിലുണ്ടായിരുന്നു. അപ്പോള്‍ താൻ വാഹനം തടഞ്ഞിട്ടില്ലെന്നു അദ്ദേഹം തിരിച്ചും പറയുന്നുണ്ടായിരുന്നു. തുടര്‍ന്ന് സനൂപിന്റെ അഡ്രസ് വാങ്ങാൻ പൊലീസ് ശ്രമിച്ചപ്പോഴും പ്രതിഷേധമുണ്ടായി. സനൂപ് വാഹനം തടഞ്ഞിട്ടില്ലെന്നും വാഹനം തടഞ്ഞിന്റെ പേരില്‍ കേസെടുക്കാൻ പാടില്ലെന്നും ജനങ്ങള്‍ പറഞ്ഞു. എന്നാല്‍ ഒടുവില്‍ വാഹനം തടഞ്ഞിന്റെ പേരില്‍ തന്നെ കേസെടുത്തിരിക്കുകയാണ്.
Post a Comment