മന്ത്രി രാജീവ് ചന്ദ്രശേഖര്‍ സ്‌ഫോടനത്തിനെക്കുറിച്ച് നടത്തിയ പ്രസ്താവന അപലപനീയമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു
ന്യൂഡല്‍ഹി: എറണാകുളം കളമശേരിയില്‍ നടന്ന സ്‌ഫോടനത്തില്‍ അപലപിച്ച് സിപിഐഎം. കേരളത്തിലെ ജനങ്ങളോട് സാമുദായിക ഐക്യം കാത്ത് സൂക്ഷിക്കാന്‍ അഭ്യാര്‍ത്ഥിക്കുന്നതായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി പറഞ്ഞു. സ്‌ഫോടനത്തിന് ശേഷം ഹിന്ദുത്വ സംഘടനകളില്‍ നിന്നുണ്ടായത് ഇസ്ലാമോഫോബിയയായിരുന്നു. സാമൂഹിക അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെ കേരള സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം എന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സ്‌ഫോടനത്തിനെക്കുറിച്ച് നടത്തിയ പ്രസ്താവന അപലപനീയമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്ര മന്ത്രി സമൂഹ മാധ്യമത്തില്‍ പ്രതികരിച്ചത് വസ്തുതകള്‍ മനസിലാക്കാതെയാണ്. കേന്ദ്രമന്ത്രി നടത്തിയത് സാമുദായിക ഐക്യം തകര്‍ക്കാനുള്ള പരാമര്‍ശമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു.
ജാതി സെന്‍സസിനെ പിന്തുണയ്ക്കുന്നതായും സിപിഐഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ജാതി സെന്‍സസ് വേണം. സംസ്ഥാന സര്‍ക്കാരുകള്‍ ജാതി സെന്‍സസ് നടത്തിയാലും അഖിലേന്ത്യാ തലത്തില്‍ ജാതി സെന്‍സസ് നടത്തേണ്ടത് അനിവാര്യമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. യു എന്‍ ജനറല്‍ അസംബ്ലിയിലെ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ കേന്ദ്ര കമ്മിറ്റി ഞെട്ടല്‍ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Post a Comment