സംസ്ഥാന സർക്കാരിനും, മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണരായി വിജയൻ രാജ് ഭവനിൽ എത്തുന്നില്ലെന്നും സര്‍ക്കാര്‍ കാര്യങ്ങള്‍ രാജ്ഭവനെ അറിയിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു. പാർട്ടി പറയുന്നതു പോലെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും ഗവർണർ വിമർശിച്ചു.
ഭരണഘടനയില്‍ പറയുന്നത് പ്രകാരം മുഖ്യമന്ത്രി സര്‍ക്കാര്‍ കാര്യങ്ങള്‍ ഗവര്‍ണറെ ധരിപ്പിക്കണമെന്നാണ്. എന്നാൽ മുഖ്യമന്ത്രി രാജ്ഭവനിലേക്ക് എത്തുന്നില്ല. സര്‍ക്കാരിന്റെ കാര്യങ്ങള്‍ രാജ്ഭവനെ അറിയിക്കുന്നില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരുമല്ല വരേണ്ടത്. മുഖ്യമന്ത്രിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
അതേ സമയം സർവ്വകാലാശാലകളിലെ വിസി നിയമനം കൈപ്പിടിയിലൊതുക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് ഗവര്‍ണര്‍ പറഞ്ഞു. സുപ്രിംകോടതി വിധികള്‍ക്കെതിരായതും ഭരണഘടന വിരുദ്ധവുമായ ബില്ലുകളില്‍ ഒപ്പിടില്ല. അതുകൊണ്ടാണ് വിസി നിയമന അധികാരവുമായി ബന്ധപ്പെട്ട ബില്‍ ഒപ്പിടാത്തത് . കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പരാതികള്‍ ലഭിച്ചാല്‍ സര്‍ക്കാരിനോട് വിശീദകരണം തേടുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post a Comment