സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുതയില്ലന്ന് സുപ്രീം കോടതി .പാര്‍ലമെന്റിന് ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്താമെന്നും സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് പ്രസ്താവനിച്ചു. എന്നാല്‍ നിയമ നിര്‍മാണത്തിന് പാര്‍ലമെന്റിന് നിര്‍ദേശം നല്‍കില്ല. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്. ജസ്റ്റിസ് സജ്ഞയ് കിഷന്‍ കൗള്‍ എന്നിവര്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമാ കോഹ്ലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവര്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ എതിര്‍ത്തു.
ഇതേ തുടര്‍ന്ന് 3-2 ഹര്‍ജികള്‍ സുപ്രീം കോടത തളളുകയായിരുന്നു. നേരത്തെ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഇത് ഉയര്‍ന്ന നാഗരിക മനുഷ്യരുടെ വിഷയം മാത്രമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്.
സ്വവര്‍ഗപങ്കാളികള്‍ നിരവധി വിവേചനം നേരിടുന്നുണ്ട് എന്ന് സുപ്രീം കോടതി സമ്മതിച്ചു. ഇത്തരം സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് ഭിന്നലിംഗക്കാര്‍ക്ക് മാത്രമുള്ളതല്ലന്നും സുപ്രീം കോടതി പറഞ്ഞു. രണ്ടുപേര്‍ക്ക് ഒരുമിച്ച് ജീവിക്കാനുള്ള അവകാശം സു്പ്രീം കോടതി അംഗീകരിക്കുന്നില്ല. ഒരേ ലിംഗത്തില്‍ പെട്ട രണ്ട് പേര്‍ക്ക ഒന്നിച്ച് ജീവിക്കാമെങ്കിലും അവര്‍ക്ക് നിയമപ്രകാരം വിവാഹം കഴിക്കാന്‍ അനുവാദം നല്‍കാനാകില്ലന്നാണ് സുപ്രീം കോടതി പറഞ്ഞു. അതിന് നിയമം ഉണ്ടാക്കേണ്ടത് പാര്‍ലമെന്റാണ്. പാര്‍ലമെന്റിനെ അതിന് നിര്‍ബന്ധിക്കാന്‍ കോടതിക്ക് കഴിയില്ലന്നും സു്പ്രീം കോടതി വ്യക്തമാക്കി.
Post a Comment