ലക്‌നൗ: ഉത്തര്‍പ്രദേശില്‍ രക്തം കയറ്റിയ കുട്ടികള്‍ക്ക് ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചതില്‍ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേ. ബിജെപി സര്‍ക്കാര്‍ നിഷ്‌ക്കളങ്കരായ കുട്ടികളെ ശിക്ഷിച്ചത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് ഖാര്‍ഗേ പറഞ്ഞു. ഹെപ്പറ്റെറ്റിസ് ബി, സി, എയ്ഡ്‌സ് പോലെയുള്ള രോഗങ്ങളാണ് കുട്ടികളില്‍ പിന്നീട് കണ്ടെത്തിയത്.
കേന്ദ്രത്തിലും സംസ്ഥാനത്തിലുമായി ഇരട്ട എഞ്ചിനുള്ള സര്‍ക്കാരുകള്‍ വന്നപ്പോള്‍ നമ്മുടെ ആരോഗ്യരംഗത്തിന്റെ അസുഖം ഇരട്ടിയായെന്നും പറഞ്ഞു. യുപിയിലെ കാണ്‍പൂരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 14 കുട്ടികള്‍ക്കാണ് രക്തം കയറ്റിയത്. ഇതിനെ തുടര്‍ന്ന് എയ്ഡ്‌സും, ഹെപ്പറ്റൈറ്റിസുമെല്ലാം കുട്ടികള്‍ക്ക് പിടിപെടുകയായിരുന്നു. ഗൗരവതരമായ ഈ അശ്രദ്ധ കുറ്റകരവും നാണം കെട്ടതുമാണെന്ന് ഖാര്‍ഗേ കുറിച്ചു.
ദസറ ആഘോഷത്തിനിടെ 10 പ്രതിജ്ഞകള്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് നേതാവ് പരിഹസിച്ചു. 'ഇന്നലെ മോദിജി 10 പ്രമേയങ്ങള്‍ എടുക്കുന്നതിനെക്കുറിച്ച് വലിയ കാര്യങ്ങള്‍ ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇതൊക്കെ തന്റെ ബിജെപി സര്‍ക്കാരുകളുടെ ഉത്തരവാദിത്തത്തിന്റെ കാര്യത്തില്‍ അദ്ദേഹം പരിഗണിക്കുന്നുണ്ടോ? എന്നും ചോദിച്ചു.
തിങ്കളാഴ്ച കാണ്‍പൂരിലെ സര്‍ക്കാര്‍ നടത്തുന്ന ലാലാ ലജ്പത് റായി ആശുപത്രിയിലാണ് 14 കുട്ടികള്‍ക്കാണ് രക്തം കയറ്റിയത് മുതല്‍ എച്ച്‌ഐവിയും ഹെപ്പറ്റെറ്റിസും ബാധിച്ചതായി കണ്ടെത്തിയത്. ഇപ്പോള്‍ കുട്ടികള്‍ തലസീമിയ സാഹചര്യത്തിനൊപ്പം നിലവിലെ സ്ഥിതി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാരും പറയുന്നു. ആറിനും 16 നും ഇടയില്‍ പ്രായക്കാരാണ് കുട്ടികള്‍.
രക്തം കയറ്റുന്ന 180 തലസീമിയ രോഗികളില്‍ ഉള്‍പ്പെടുന്നവരാണ് രോഗം ബാധിച്ചവരില്‍. കുട്ടികളില്‍ ഏഴ് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും അഞ്ച് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സിയും രണ്ട് പേര്‍ക്ക് എച്ച്‌ഐവിയും സ്ഥിരീകരിച്ചു. കാണ്‍പൂര്‍ സിറ്റി, ദേഹത്ത്, ഫറൂഖാബാദ്, ഔറയ്യ, ഇറ്റാവ, കനൗജ് എന്നിവയുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Ads by Google
Post a Comment