ബെംഗളൂരുവിൽ ബസ് ഡിപ്പോയിൽ വൻ തീപിടിത്തം. വീർഭദ്ര നഗറിന് സമീപമുള്ള ബസ് ഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ 40 ലധികം ബസുകൾക്ക് തീപിടിച്ചു. 18 ഓളം ബസുകൾ പൂർണ്ണമായി കത്തി നശിച്ചുവെന്നാണ് പ്രാഥമിക വിവരം. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.
തീപിടിത്തത്തിൽ ആളപായമോ പരിക്കോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണം നിലവിൽ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാകാം കാരണമെന്ന് സംശയിക്കുന്നു.
Post a Comment