പാനൂര്‍(കണ്ണൂര്‍): ഹെല്‍മറ്റ് വെക്കാത്തതിന്റെ പേരില്‍ പെറ്റിയടിച്ച എസ്.ഐയും ഡ്രൈവറും പൊലീസ് വാഹനത്തില്‍ സീറ്റ് ബെല്‍റ്റിടാതെ ഇരുന്നത് ചോദ്യംചെയ്ത് വൈറലായ പെരിങ്ങത്തൂര്‍ പുല്ലൂക്കര സ്വദേശി സനൂപ് ഹൈക്കോടതിയെ സമീപിക്കുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ചൊക്ളി ടൗണില്‍ നടന്ന സോഷ്യല്‍ മീഡിയയില്‍ വൈറലായ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് യുവാവ് നീതിയ്ക്കായി കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സംഭവത്തില്‍
നീതിനിര്‍വഹണം തടസപ്പെടുത്തല്‍, ട്രാഫിക് തടസം , പൊലീസ് വാഹനം തടയല്‍ എന്നിവയടക്കമുള്ള വകുപ്പുകള്‍ ചുമത്തി പെരിങ്ങത്തൂര്‍ സ്വദേശി സനൂപിനെതിരെ ചൊക്ളി പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ താൻ പൊലീസ് വാഹനം തടഞ്ഞിട്ടില്ലെന്നും ഗതാഗതത്തിനോ, ഔദ്യോഗിക കൃത്യനിര്‍വഹണത്തിനോ തടസം സൃഷ്ടിച്ചിട്ടില്ലെന്നുമാണ് യുവാവിന്റെ വാദം. കേസില്‍ സ്റ്റേഷൻ ജാമ്യം എടുക്കാനായി എത്തിയ തന്നോട് ജീവിക്കാൻ സമ്മതിക്കില്ലെന്ന് സി.ഐ ഭീഷണിപ്പെടുത്തിയെന്നും സനൂപ് പറയുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമെന്നും സനൂപ് പറഞ്ഞു.
കേസില്‍ ആകെ അഞ്ച് പ്രതികളാണുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടറില്‍ യാത്ര ചെയ്തതിന്റെ പേരില്‍ സനൂപിന് ചൊക്ലി പൊലീസ് പിഴ ചുമത്തി. പിന്നാലെ പൊലീസ് വാഹനത്തില്‍ ടൗണിലേക്ക് പോകുകയായിരുന്ന എസ്.ഐ സീറ്റ് ബെല്‍റ്റിടാത്തത് പിന്നാലെയെത്തിയ സനൂപ് പൊലീസ് ഡ്രൈവറും എസ്.ഐയും സീറ്റ് ബെല്‍റ്റ് ഇടാത്തത് ചോദ്യം ചെയ്യുകയായിരുന്നു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതോടെ നാട്ടുകാര്‍ പ്രശ്നത്തില്‍ ഇടപെടുന്നതും വൈറലായ ദൃശ്യങ്ങളിലുണ്ടായിരുന്നു.
Post a Comment