കണ്ണൂര്‍: കണ്ണൂരില്‍ ദസറയുടെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ കയ്യാങ്കളി. കാണികളില്‍ ഒരാള്‍ പാട്ടിന്റെ ആവേശത്തില്‍ സ്റ്റേജില്‍ എത്തി നൃത്തം ചെയ്തു.
ദസറയുടെ ഭാഗമായി കണ്ണൂര്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ കോര്പ്പറേഷൻ ഒരുക്കുന്ന ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. കാണികളില്‍ ഒരാള്‍ സ്റ്റേജിലെത്തി നൃത്തം ചെയ്യാൻ തുടങ്ങിയപ്പോള്‍ മേയര്‍ ഇടപെട്ട് ഇയാളെ മാറ്റാൻ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ മേയറെ തള്ളിമാറ്റി സ്റ്റേജില്‍ ഉണ്ടായിരുന്നയാളെ മര്‍ദിച്ചു. തുടര്‍ന്ന് സംഘാടകര്‍ വേദിയിലെത്തി ഇയാളെ നീക്കം ചെയ്യാൻ ശ്രമിച്ചുതോടെ കയ്യാങ്കളിയിലെത്തുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ പോലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഇതിന് ശേഷവും ഇയാള്‍ പരിപാടിയുടെ സ്ഥലത്ത് എത്തിയതായാണ് വിവരം. മര്‍ദനത്തില്‍ മേയര്‍ക്ക് വലിയ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരം.
Post a Comment