ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ മാധ്യമമാണ് വാട്‌സ് ആപ്പ്. ജനപ്രീതിയ്ക്ക് പിന്നാലെ വാട്‌സ് ആപ്പ് ഉപയോക്താക്കളെ വലയ്ക്കുന്ന തട്ടിപ്പുകളും ഈ മേഖലയില്‍ സ്ഥിരമാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതിനും അവയുപയോഗിച്ച് തട്ടിപ്പ് നടത്തുന്നതിനും ഗൂഢ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അത്തരത്തിലുള്ള ചില വാട്‌സ് ആപ്പ് തട്ടിപ്പുകളെപ്പറ്റിയാണ് ഇനി പറയുന്നത്.
തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തുള്ള മെസേജുകള്‍
ഇരകളെ കബളിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഇന്ന് സ്ഥിരമായി ഉപയോഗിക്കുന്ന വഴിയാണ് ഇത്തരം വ്യാജ ജോലി ഓഫര്‍ മെസേജുകള്‍. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിച്ചുവെന്ന് വ്യാജ സന്ദേശം തട്ടിപ്പുകാര്‍ അയക്കുന്നു. അവരുടെ വിശ്വാസം നേടാന്‍ ചെറിയ തുകകള്‍ വരെ നല്‍കുന്നു. ഉപയോക്താവ് തങ്ങളുടെ വലയില്‍ വീണെന്ന് ബോധ്യമായി കഴിഞ്ഞാല്‍ തട്ടിപ്പുകാര്‍ തങ്ങളുടെ തനി സ്വരൂപം പുറത്തെടുക്കും. ഉപയോക്താക്കളില്‍ നിന്നും വലിയൊരു തുക തട്ടിയെടുത്ത് അവരുടെ വ്യക്തിഗത വിവരങ്ങളും ചോര്‍ത്തി സൈബര്‍ ക്രിമിനലുകള്‍ കടന്നുകളയുന്നു. ഇത്തരം വ്യാജ സന്ദേശങ്ങള്‍ക്ക് ഒരിയ്ക്കലും മറുപടി നല്‍കരുത്.
ഗിവ് എവേ ലിങ്ക്
ഈ മെസേജ് നിങ്ങള്‍ അഞ്ച് പേര്‍ക്ക് ഫോര്‍വേഡ് ചെയ്താല്‍ നിങ്ങള്‍ക്കൊരു ഐഫോണ്‍ 15 സൗജന്യമായി ലഭിക്കുമെന്ന മെസേജുകള്‍ നിങ്ങള്‍ക്ക് ലഭിക്കാറുണ്ടോ? നിങ്ങളുടെ ഇമെയില്‍ ഐഡിയും പാസ് വേര്‍ഡും ചോര്‍ത്തിയെടുക്കാന്‍ തട്ടിപ്പുകാര്‍ നടത്തുന്ന പദ്ധതികളാണിവ. നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് എത്തുന്ന മെസേജുകള്‍ക്ക് ഒരു കാരണവശാലും മറുപടി നല്‍കരുത്.
ചില ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാവശ്യപ്പെട്ട് മെസേജ് ലഭിക്കാറുണ്ടോ?
നിങ്ങളുടെ സമ്പാദ്യവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കാന്‍ വിപുലമായ രീതികളാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. തട്ടിപ്പുകാര്‍ ബാങ്ക് ആപ്ലിക്കേഷന്‍ എപികെകള്‍ ഉപയോഗിക്കുകയും അവരുടെ രഹസ്യ കോഡ് ഉപയോഗിച്ച് ഈ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. ശേഷം ഇവ ഉപയോക്താക്കള്‍ക്ക് അയയ്ക്കുന്നു. ബാങ്കിംഗ് ഏജന്റുകള്‍ എന്ന നിലയിലാണ് ഇവിടെ തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ വാക്കുകള്‍ വിശ്വസിച്ച് ജനങ്ങള്‍ ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു. ഇതോടെ അവരുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കുക.
അന്താരാഷ്ട്ര നമ്പറില്‍ നിന്നും ലഭിക്കുന്ന കോളുകള്‍
അന്താരാഷ്ട്ര നമ്പറില്‍ നിന്നും ലഭിക്കുന്ന ചില കോളുകളും ഇത്തരം തട്ടിപ്പുകളുടെ ഭാഗമാണ്. അത്തരം കോളുകള്‍ക്ക് മറുപടി നല്‍കരുത്. ഇത്തരം നമ്പറുകള്‍ ലഭിക്കുന്ന സമയം അവയെ ബ്ലോക്ക് ചെയ്യുകയോ അല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യുക.
അനാവശ്യമായി ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്
തട്ടിപ്പ് നടത്താന്‍ ആവശ്യമായ ലിങ്കുകള്‍ സൈബര്‍ ക്രിമിനലുകള്‍ ഉപയോക്താക്കള്‍ക്ക് അയയ്ക്കുന്ന രീതിയും നിലനില്‍ക്കുന്നുണ്ട്. ഈ ലിങ്ക് ക്ലിക്ക് ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നു. അതുകൊണ്ട് തന്നെ അറിയാത്ത നമ്പറില്‍ നിന്നും ലഭിക്കുന്ന ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക.
Post a Comment