Join News @ Iritty Whats App Group

ഉളിക്കല്‍ ഉണര്‍ന്നത് കാടുകയറിയ ആശ്വാസത്തിലേക്ക് ; പിന്നാലെ ഹൃദയം നുറുക്കുന്ന സങ്കടക്കാഴ്ച


ഇരിട്ടി: ഉളിക്കൽ ടൗണില്‍ ഭീതി വിതച്ച കാട്ടാന കാലാങ്കി മേഖലയിലൂടെ കാട്ടിലേക്ക് തിരിച്ചുകയറിയതിന്റെ ആശ്വാസത്തോടെയായിരുന്നു ഇന്നലെ ഉളിക്കലുകാരുടെ പ്രഭാതം.

കാലിന് സ്വാധീനമില്ലാത്ത എഴുപത്തിയൊന്നുകാരൻ ജോസ് തലേന്നാള്‍ കാട്ടാനയ്ക്കിരയായ വിവരം തൊട്ടുപിന്നാലെ എത്തിയതോടെ നാട് ഒന്നടങ്കം ഹൃദയം നുറുങ്ങുന്ന സങ്കടത്തിലേക്ക് വീണുപോകുകയായിരുന്നു.

വനത്തിന് അടുത്തേക്ക് കയറിയ കാട്ടുകൊമ്ബൻ തിരിച്ചുവരാതിരിക്കാൻ റാപ്പിഡ് ആക്ഷൻ ഫോഴ്സ് രാത്രി മുഴുവൻ ക്യാമ്ബ് ചെയ്ത് നിരീക്ഷണം നടത്തിയതാണ്. കാടുകയറിയെന്ന് ഉറപ്പാക്കിയ സമയത്താണ് നെല്ലിക്കാംപൊയിലിലെ അത്രശ്ശേരി ജോസിന്റെ മൃതദേഹം പുല്ലിനിടയില്‍ കണ്ടെത്തിയെന്ന വിവരം പുറത്തുവന്നത്. തലേന്ന് രാവിലെ ഉളിക്കലില്‍ കാട്ടാന ഇറങ്ങിയതറിഞ്ഞ് വീട്ടില്‍ നിന്ന് ബൈക്കുമായി പുറപ്പെട്ട ജോസ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയ വാര്‍ത്ത എത്തിയത്.പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കെയാണ് ഇന്നലെ രാവിലെ ഉളിക്കല്‍ ലാത്തിൻ പള്ളിയുടെ പുറകിലെ പറമ്ബില്‍ ഒരു മൃതദേഹം കണ്ടതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. പിന്നാലെ സഹോദരൻ സ്ഥലത്തെത്തി മൃതദേഹം ജോസ് ആണെന്ന് സ്ഥിരീകരിച്ചത് .

ഒറ്റനോട്ടത്തില്‍ തന്നെ കാട്ടാനയുടെ ആക്രമണത്തിലാണ് മരണമെന്ന് വ്യക്തമാകുന്ന തരത്തിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഒരു കൈ മൃതദേഹത്തില്‍ നിന്ന് അറ്റ നിലയിലായിരുന്നു. ആനയെ ആദ്യം കണ്ട പള്ളിയുടെ സമീപത്തെ പറമ്ബിന് പിറകുവശത്തെ വഴിയിലായിരുന്നു മൃതദേഹം .ജോസിന്റെ ബൈക്ക് പള്ളിയുടെ ഗേറ്റിന് സമീപം നിര്‍ത്തിയിട്ട് നിലയിലായിരുന്നു. ഓടുന്ന സമയത്ത് ആനയുടെ മുന്നില്‍ പെട്ടാണ് ദുരന്തത്തിനിരയായതെന്നാണ് സംശയിക്കുന്നത്.

പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി എത്തിച്ച മൃതദേഹം നെല്ലിക്കാം പൊയില്‍ സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചു അന്ത്യോപചാരം അര്‍പ്പിക്കാൻ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ എത്തിയിരുന്നു .ജോസനോടുള്ള ആദര സൂചകമായി ഉളിക്കല്‍ ടൗണില്‍ ഇന്നലെ മൂന്നു മണി മുതല്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group