Join News @ Iritty Whats App Group

ആറാം മൈലിൽ ഓട്ടോറിക്ഷ കത്തി മരിച്ചത് പാറാട് സ്വദേശികളായ സുഹൃത്തുക്കൾ

പാറാട് :  ആറാം മൈലിൽ ഓട്ടോറിക്ഷക്ക് തീപിടിച്ച് മരിച്ചവരെ തിരിച്ചറിഞ്ഞു. പാനൂരിനടുത്ത് പാറാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ അഭിലാഷ്, സുഹൃത്ത് സജീഷ് എന്നിവരാണ് മരിച്ചത്.
പാറാട്ടെ മത്സ്യ വ്യാപാരി പരേതനായ കണ്ണന്റെ മകനാണ് അഭിലാഷ്. ആറാംമൈലിലെ സഹോദരിയുടെ വീട്ടിലേക്ക് പോയതാണെന്നാണ് സൂചന. 8 മാസം മുമ്പാണ് പുതിയ സിഎൻജി ഓട്ടോറിക്ഷ വാങ്ങിയത്. ജാൻസിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. പരേതനായ കുമാരൻ്റെയും, ജാനുവിൻ്റെയും മകനാണ് സജീഷ്.

Post a Comment

Previous Post Next Post
Join Our Whats App Group