തിരുവനന്തപുരം: ആമരാഗ്യമന്ത്രിയുടെ ഓഫീസിന്റെ പേരില്‍ ആരോപണം ഉയര്‍ന്ന നിയമന തട്ടിപ്പ് വിവാദത്തില്‍ ഇടനിലക്കാര്‍ ബാസിതിനേയും അഡ്വ.റഹീസിനേയും പോലീസ് ചോദ്യം ചെയ്യുന്നു. മലപ്പുറത്തുനിന്ന് തിരുവനന്തപുരത്ത് എത്തിച്ചാണ് ചോദ്യം ചെയ്യല്‍. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന.
നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യൂവിന്റെ പരാതിയിലാണ് പോലീസ് നടപടി. സിഐടിയു പത്തനംതിട്ട മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവ്, ലെനിന്‍ രാജ് എന്നിവരെ പോലീസ് നേരത്തെ പ്രതിചേര്‍ത്തിരുന്നു. വഞ്ചനാക്കുറ്റം, ആള്‍മാറാട്ടം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ബാസിതിന് തട്ടിപ്പില്‍ അറിവുണ്ടായിരുന്നുവെന്ന് മലപ്പുറത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ പോലീസിന് സൂചന ലഭിച്ചിരുന്നു. ഹരിദാസിനേയും നെലിന്‍ രാജിനെയും തമ്മില്‍ ബന്ധിപ്പിച്ചത് ബാസിതാണ്. എന്നാല്‍ ബാസിതിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയതിന് തെളിവില്ല. മലപ്പുറത്തുവച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ബാസിത് വേണ്ടരീതിയില്‍ സഹകരിക്കാതെ വന്നതോടെയാണ് തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്.
മന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയ ഹരിദാസനുമായി അഖില്‍ സജീവ് നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു.
Post a Comment