ഇരിട്ടി: ക്ഷയരോഗ നിര്‍മാര്‍ജനത്തിന് ശക്തമായ നടപടിയുമായി ഇരിട്ടി താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗം. താലൂക്ക് ആശുപത്രിയിലേയും പരിധിയിലുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിലേയും ആശാ പ്രവര്‍ത്തകര്‍ക്കാണ് ചുമ്മാ ചുമയ്ക്കുന്നവരെ കണ്ടെത്താൻ ചുമതല നല്‍കിയിട്ടുള്ളത്.
പൊതു ചടങ്ങില്‍ ആദരിക്കും. 10 ല്‍ കൂടുതല്‍ ചുമയുള്ളവരെ കണ്ടെത്തുന്ന ആശാ പ്രവര്‍ത്തകര്‍ക്കു പ്രത്യേക സമ്മാനവും പ്രഖ്യാപി ച്ചിട്ടുണ്ട്. സമൂഹത്തില്‍ ഒളിച്ചിരിക്കുന്ന ക്ഷയരോഗ ബാധിതരേ കണ്ടെത്തുകയാണ് ലക്ഷ്യം. പരിപാടിക്ക് ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം. രാജേഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇ.ജെ. അഗസ്റ്റിൻ എന്നിവര്‍ നേതൃത്വം നല്‍കും. ബ്ലോക്കിന് കീഴിലുള്ള എല്ലാ സൂപ്പര്‍വൈസര്‍മാരും ഫീല്‍ഡ് സ്റ്റാഫും പങ്കാളികളാവും. ഇരിട്ടി ടിബി യുണിറ്റിന്‍റേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്
Post a Comment