വാദത്തിനിടെ സുപ്രീം കോടതി, സംസ്ഥാന സർക്കാരിനോട് 60 വയസ് കഴിഞ്ഞവരെ എങ്ങനെ വി സിയായി പുനർ നിയമിക്കാനാകുമെന്ന് ചോദിച്ചു.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ നിയമനവുമായി ബന്ധപ്പെട്ട കേസ് വിധിപറയല്‍ സുപ്രീം കോടതി മാറ്റി. കേസ് വിധി പറയാനായി എല്ലാവരുടെയും വാദം കേൾക്കൽ പൂർത്തിയായതോടെയാണ് മാറ്റിയിരിക്കുന്നത്.
വാദത്തിനിടെ സുപ്രീം കോടതി, സംസ്ഥാന സർക്കാരിനോട് 60 വയസ് കഴിഞ്ഞവരെ എങ്ങനെ വി സിയായി പുനർ നിയമിക്കാനാകുമെന്ന് ചോദിച്ചു. കണ്ണൂർ സർവകലാശാല വി സിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനഃനിയമനം നൽകിയത് ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെയുള്ള സുപ്രീം കോടതിയുടെ നിരീക്ഷണം ഒറ്റനോട്ടത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടിയാണ്.
ഡോ ഗോപിനാഥ് രവീന്ദ്രന് പുനഃനിയമനം നൽകിയത് ചോദ്യം ചെയ്ത് കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോക്ടർ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂർ വി സിയുടെ ആദ്യനിയമന തന്നെ യു ജി സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജിക്കാർ നേരത്തെ വാദിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുനഃനിയമനവും നിലനിൽക്കില്ലെന്നാണ് ഹർജിക്കാർ ഉന്നയിക്കുന്ന വിഷയം. എന്നാൽ യു ജി സി ചട്ടങ്ങള്‍ പാലിച്ചാണ് തനിക്ക് പുനഃനിയമനം നല്‍കിയതെന്നാണ് സത്യവാങ്മൂലത്തില്‍ ഡോ ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കിയിരിക്കുന്നത്.
Post a Comment