തിരുവനന്തപുരം: ആദ്യ കപ്പലെത്തിയ ഔദ്യോഗിക ചടങ്ങുകൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിഴിഞ്ഞം പോർട്ട് എംഡി സ്ഥാനത്ത് നിന്ന് അദീല അബ്ദുള്ളക്ക് മാറ്റം. അദീല അബ്‌ദുല്ലയ്ക്ക് പകരം പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചു. വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പൽ എത്തുന്നതിന് തൊട്ടുമുമ്പാണ് എംഡിയെ മാറ്റുന്നത്. കൂടുതൽ വകുപ്പുകളുടെ ആധിക്യം കൊണ്ടാണ് അദീലക്ക് മാറ്റമെന്നാണ് വിശദീകരണം. നേരത്തെ, വകുപ്പ് മാറ്റത്തിന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപതയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നത് അദീല അബ്ദുള്ളയായിരുന്നു. ഉദ്ഘാടനച്ചടങ്ങിന് അവരെ എത്തിക്കാനുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് അദീലയായിരുന്നു. എന്നാൽ ഇന്നലെ പുറത്തിറക്കിയ ഔദ്യോഗിക ക്ഷണക്കത്തിൽ ആർച്ച് ബിഷപ്പിന്റെ പേരുണ്ടെങ്കിലും അവർ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. യൂജിൻ പെരേര സർക്കാരിനെതിരെ വീണ്ടും രൂക്ഷ പ്രതികരണവുമായാണ് രംഗത്തെത്തിയിട്ടുള്ളത്.
സംസ്ഥാനത്ത് നാല് ജില്ലകളിലെ കളക്ടര്‍മാരെയാണ് മാറ്റിയിരിക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാർക്കാണ് മാറ്റം. എ ഷിബുവാണ് പുതിയ പത്തനംതിട്ട കളക്ടർ. ആലപ്പുഴ കളക്ടറായിരുന്ന ഹരിത വി കുമാറെ മൈനിംഗ് ആൻ്റ് ജിയോളജി ഡയറക്ടറാക്കി. ജോൺ വി. സാമുവലാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടർ.
Post a Comment