ആറളം ഫാമില്‍ സ്ഥിരമായി താമസിക്കാത്ത കുടുംബങ്ങളുടെ കൈവശരേഖ റദ്ദാക്കി, ഭൂരഹിതരായ മറ്റ് പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിന് സംയുക്ത പരിശോധന നടത്തി 1,746 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ 262 പേരുടെ പട്ടികയും തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കുന്നതിന് കണ്ണൂര്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. പുനരധിവാസ മേഖലയില്‍ താമസിക്കുന്ന 131 കുടുംബങ്ങള്‍ക്ക് കൈവശാവകാശ രേഖ ലഭ്യമായിട്ടില്ല. ഇവരുടെ ഭൂപ്രശ്‌നം പരിഹരിക്കുന്നതിന് വിശദമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും മുഖ്യമന്ത്രി കളക്ടറോട് നിര്‍ദ്ദേശിച്ചു.
പെണ്‍കുട്ടികളുടെ പ്രി-മെട്രിക് ഹോസ്റ്റലിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യണം. നബാര്‍ഡ്- ആര്‍.ഐ.ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചുവരുന്ന പ്രി-മെട്രിക് ഹോസ്റ്റലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. ഏപ്രില്‍-മേയ് മാസങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണം.
ആറളം ഫാമിന്റെ അടിസ്ഥാനസൗകര്യ വികസനം സംബന്ധിച്ച് സമഗ്രമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കണമെന്നും 2024-25 സാമ്ബത്തിക വര്‍ഷത്തെ ബജറ്റ് തയ്യാറാക്കുമ്ബോള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, എ.കെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, വി. ശിവൻകുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment