തൃശൂര്‍: വീട്ടിന്റെ ഭിത്തിയില്‍ ചാരിയിരുന്ന് മുലയൂട്ടുന്നതിനിടെ യുവതിക്കും കുഞ്ഞിനും ഇടിമിന്നലേറ്റു. തൃശൂര്‍ കല്‍പറമ്പിലാണ് സംഭവം. അപകടത്തെ തുടര്‍ന്ന് പൂമംഗലം കല്‍പറമ്പ് സുധീഷിന്റെ ഭാര്യ ഐശ്വര്യയ്ക്ക് (36) ഇടതുചെവിയുടെ കേള്‍വിശക്തി നഷ്ടമായി. കളിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയാണ് അപകടമുണ്ടായത്.
മിന്നമലറ്റതിനു പിന്നാലെ ഐശ്വര്യയും ആറു മാസം മാത്രം പ്രായമുളള കുഞ്ഞും തെറിച്ചുവീണിരുന്നു. ഇരുവരും ബോധരഹിതരാവുകയും ചെയ്തു. ഐശ്വര്യയ്ക്ക് ശരീരത്തിനു പുറത്തും പൊളളലേറ്റു. മുടി കരിയുകയും ചെയ്തു. ഐശ്വര്യ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. തെറിച്ചു വീണെങ്കിലും കുഞ്ഞിനു പരുക്കില്ലെന്നാണ് വിവരം.
മിന്നലിന്റെ ആഘാതത്തില്‍ ഐശ്വര്യയും വീട്ടിലും സമീപത്തെ വീടുകളിലും നാശനഷ്ടങ്ങളുണ്ടായി. മിന്നലേറ്റ് വീടിന്റെ സ്വിച്ച് ബോര്‍ഡും ലൈറ്റുകളും ഉള്‍പ്പെടെ തകര്‍ന്നു. സമീപത്തെ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ക്കും വ്യാപകമായി കേടുപാട് സംഭവിച്ചു.
Post a Comment