Join News @ Iritty Whats App Group

ഉളിക്കലിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗവേഷക വിദ്യാർത്ഥി മരിച്ചു.


ഇരിട്ടി: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗവേഷകവിദ്യാർത്ഥി മരിച്ചു.ഉളിക്കൽ കോക്കാടിലെ ഗൗരി സദനത്തിൽ 
റിട്ട. അധ്യാപകൻ രാമചന്ദ്രൻ മാസ്റ്ററുടെയും, ഉളിക്കൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ' പ്രിൻസിപ്പാൾ പടുവിലാൻ ഗൗരി ടീച്ചറുടെയും മകൻ പി.ആശിഷ് ചന്ദ്ര (26) ആണ് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണപ്പെട്ടത്.


 ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരാഴ്ച്ചയായി തിരുവനന്തപുരം മിംസ് ആശുപത്രിയിൽചികിത്സയിലായിരുന്നു .

ജൂനിയർ റിസേർച്ച് ഫെല്ലോഷിപ്
(ജെ ആർ ഫ്) നേടി
ഫിസിക്സിൽ പി എച്ച് ഡി വിദ്യാർത്ഥിയായിരുന്നു മരണപ്പെട്ട പി. ആശിഷ് ചന്ദ്ര.

ഏക സഹോദരൻ: മിഥുൻ ചന്ദ്ര ( പൊലിസ്, കണ്ണൂർ എ.ആർ ക്യാംപ് )

തിരുവനന്തപുരത്ത് നിന്ന് ഇന്ന് വൈകീട്ട് 4 മണിയോടെ പയ്യാവൂർ മേഴ്സി ആശുപത്രിയിൽ എത്തിച്ച് മോർച്ചറിയിൽ സൂക്ഷിക്കുന്ന.


മൃതദേഹം വ്യാഴാഴ്ച്ച രാവിലെ മുതൽ ഉളിക്കൽ കോക്കാടിലെ വീട്ടിൽ പൊതുദർശനത്തിനു വെച്ച ശേഷം 10 മണിക്ക് പരിക്കളം കയനിയിൽ ഗൗരി ടീച്ചറുടെ തറവാട്ട് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group