മുന്‍വാതില്‍ തകര്‍ത്ത് അകത്തു കയറിയ പ്രതികള്‍ യുവതിയുടെ സഹോദരനടക്കമുള്ളവരെ അക്രമിച്ചു.
തിരുവല്ല: പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് യുവതിയുടെ വീട് അടിച്ച് തകര്‍ത്തുവെന്ന് പരാതി. സംഭവം നടന്നത് തിരുവല്ല നിരണത്താണ്.
പ്രണവ് സുരേഷ്(22), ജിതിന്‍(22), സി. ജിതിന്‍(19) എന്നിവരെ ഇതുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിട്ടുണ്ട്. പ്രണവ് സുരേഷ് കാപ്പാ കേസ് പ്രതിയാണ്. സംഭവം നടന്നത് വ്യാഴാഴ്ച്ച രാത്രി 12 മണിയോടെയായിരുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രണവ് സുരേഷ് യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കിയ യുവതി അടുത്തിടെ പ്രണയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ കോളുകള്‍ യുവതി എടുക്കാതെയിരിക്കുകയും അതില്‍ ഇയാള്‍ പ്രകോപിതനാവുകയുമായിരുന്നു.
പിന്നീട്, വ്യാഴാഴ്ച രാത്രി യുവതിയുടെ വീട്ടിലെത്തിയ മൂന്നംഗസംഘം മരത്തടി ഉപയോഗിച്ച് വീടിന്റെ ജനാലകളും വാതിലും തകര്‍ത്തു. മുന്‍വാതില്‍ തകര്‍ത്ത് അകത്തു കയറിയ പ്രതികള്‍ യുവതിയുടെ സഹോദരനടക്കമുള്ളവരെ അക്രമിച്ചു. ശേഷം സ്ഥലത്ത് നിന്ന് പോയ സംഘം വീണ്ടും വെല്ലുവിളിയുമായി വീട്ടില്‍ തിരിച്ചെത്തി.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൂവരേയും ബലംപ്രയോഗിച്ച് കീഴ്‌പെടുത്തുകയായിരുന്നു. പിടിയിലായ പ്രണവ് സുരേഷും രണ്ടാംപ്രതി ജിതിനും നിരവധി കേസുകളില്‍ പ്രതികളാണ്.
Post a Comment