Join News @ Iritty Whats App Group

'തട്ടം പരാമര്‍ശം തിരുത്ത് കൊണ്ട് മാത്രം തീരില്ല,ഇന്ത്യ മുന്നണിയിലെ കക്ഷിക്ക് ഉണ്ടാവാൻ പാടില്ലാത്ത നിലപാട്';പി.കെ.കുഞ്ഞാലിക്കുട്ടി


കോഴിക്കേോട്: സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാറിന്‍റെ തട്ടം പരാമര്‍ശം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ തളളിയെങ്കിലും നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ് രംഗത്ത്.പരാമർശം അനവസരത്തിലാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു..എങ്ങിനെ സിപിഎമ്മിന് ഇത്തരം ഒരു പിഴവ് പറ്റി തിരുത്തേണ്ട സാഹചര്യം വന്നു എന്ന് പരിശോധിക്കണം.തിരുത്ത് കൊണ്ട് മാത്രം തീരുന്ന വിഷയം അല്ല.ആരുടേയും വിശ്വാസങ്ങളിലേക്ക് കടന്നു കയറരുത്.ഇന്ത്യ മുന്നണിയിൽ ഇരിക്കുന്ന ഒരു കക്ഷിക്ക് ഉണ്ടാവാൻ പാടില്ലാത്ത നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു.

തട്ടം പരാമർശത്തിൽ കെ അനിൽകുമാറിനെതിരെ എന്ത് നടപടിയാണ് സിപിഎം സ്വീകരിക്കുക എന്ന് വ്യക്തമാക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ ആവശ്യപ്പെട്ടു. ചില വസ്ത്രങ്ങളോട് മാത്രം വെറുപ്പ് ഉളവാക്കുന്ന രീതിയിൽ ആണ് സംസാരിക്കുന്നത്. സംഘപരിവാർ നിലപാടിൽ നിന്ന് ഒരു വ്യത്യാസവും സിപിഎമ്മിനില്ലെന്നും മുനീർ മലപ്പുറത്ത് പറഞ്ഞു.

അതേസമയം തട്ടം വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സിപിഎം മതചാരങ്ങൾക്കെതിരാണെന്ന രീതിയിൽ അഡ്വ. അനിൽകുമാറിന്‍റെ പ്രസ്താവനയെ ചിത്രീകരിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണ്. ഏത് വിഭാഗത്തിനും അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കുവാന്‍ സ്വാതന്ത്ര്യമുണ്ടെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. അനിൽകുമാറിന്‍റെ പ്രസ്താവനയുടെ ചെറിയ ഭാഗം മാത്രമാണ് വിവാദമാക്കുന്നത്. ഇപ്പോഴുള്ള വിവാദങ്ങൾ അനാവശ്യമാണെന്നും എംഎ ബേബി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group