Join News @ Iritty Whats App Group

അധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് മാന്യമായ ഏത് വസ്ത്രവും ധരിക്കാമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു

തിരുവനന്തപുരം സര്‍ക്കാര്‍ ട്രെയിനിങ് കോളജില്‍ യൂണിഫോം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വസ്ത്രധാരണത്തിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനികളെ അധിക്ഷേപിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.




തിരുവനന്തപുരം: സംസ്ഥാനത്ത് ബി എഡ് കോളേജുകളിലെ അധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അധ്യാപക കാലയളവില്‍ മാന്യമായതും സൗകര്യപ്രദമായതുമായ ഏത് വസ്ത്രവും ധരിച്ച് ഹാജരാകമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു.

തിരുവനന്തപുരം സര്‍ക്കാര്‍ ട്രെയിനിങ് കോളജില്‍ യൂണിഫോം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വസ്ത്രധാരണത്തിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനികളെ അധിക്ഷേപിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഇക്കാര്യത്തില്‍ ഉത്തരവ്‌
പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group