കണ്ണൂർ: കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. കളക്ടറേറ്റിന് മുന്നിലെ പെട്രോൾ പമ്പിലേക്കാണ് ജീപ്പ് ബാരിക്കേഡ് തകർത്ത് ഇടിച്ചു കയറിയത്. പമ്പിൽ ഇന്ധനം നിറക്കുകയായിരുന്ന കാറിന്റെ പിന്നിലിടിക്കുകയും ചെയ്തു. ഓടി മാറിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് അവിടെയുണ്ടായിരുന്ന ആളുകൾ വെളിപ്പെടുത്തുന്നു. തുരുമ്പെടുത്ത നിലയിലായിരുന്നു ജീപ്പിന്റെ അവസ്ഥ. പ്ലാസ്റ്റിക് കയറ് കൊണ്ട് ബമ്പർ കെട്ടിവെച്ചിരുന്ന ജീപ്പിന് ഇൻഷുറൻസും ഉണ്ടായിരുന്നില്ല.
കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി; ദുരന്തം ഒഴിവായത് തലനാരിഴക്ക്,
News@Iritty
0
Post a Comment