സൈബര്‍ സെല്‍ എസ് ഐയുടെ പരാതിയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനെതിരെ കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.
കളമശ്ശേരി സാമ്രാ കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചാരണം നടത്തിയതിനാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യല്‍ മീഡിയയിലൂടെ കേരളത്തിൽ ലഹള ഉണ്ടാക്കാനും ഒരു മതവിഭാഗത്തിനെതിരെ സ്പര്‍ധ ഉണ്ടാക്കാനും ശ്രമിച്ചു എന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പലസ്തീൻ ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോകൾ പങ്കുവെച്ചെന്നും പൊലീസ് പറയുന്നു. ഐപിസി 153, 153എ എന്നീ വകുപ്പുകളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കളമശ്ശേരി സ്ഫോടനത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന പ്രീണന നയമാണ് എന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.
എന്നാൽ ഇന്നലെ ഇതിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചു. രാജീവ് ചന്ദ്രശേഖര്‍ വിഷമല്ല, കൊടും വിഷമാണെന്നും, അത് ആക്ഷേപമല്ല അദ്ദേഹത്തിന് അലങ്കാരമായിരിക്കുമെന്ന് രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി ഇതിനു മറുപടി പറഞ്ഞത്.
സമാധാനാന്തരീക്ഷവും കേരളത്തനിമയും തകര്‍ക്കാനുള്ള ശ്രമമാണ് രാജീവ് ചന്ദ്രശേഖറും കൂട്ടാളികളും നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post a Comment