Join News @ Iritty Whats App Group

ഇസ്രയേല്‍ - ഹമാസ് യുദ്ധം; മരണ സംഖ്യ 7000 കടന്നു; വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍


ടെല്‍ അവീവ്: യൂറോപ്യന്‍ യൂണിയന്‍ ഹമാസ് ഇസ്രയേല്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു. ഗാസയിലേക്ക് സഹായം എത്തിക്കാന്‍ വെടിനിര്‍ത്തല്‍ വേണമെന്ന പ്രമേയം പാസ്സാക്കി. ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് 27 രാജ്യങ്ങള്‍ ഒപ്പിട്ട പ്രമേയം പാസ്സാക്കിയത്. അതേസമയം, ഇസ്രയേല്‍ ടാങ്കുകള്‍ ഇന്നും ഗാസ അതിര്‍ത്തിയില്‍ പ്രവേശിച്ചു. ഇന്നും ഗാസയില്‍ ഇസ്രയേല്‍ കനത്ത ബോംബാക്രമണം നടത്തി. യുദ്ധത്തില്‍ മരണ സംഖ്യ 7000 കടന്നു.

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 50 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ലബനോന്‍ അതിര്‍ത്തിയിലും ആക്രമണം തുടരുകയാണ്.ഡ്രോണ്‍ ആക്രമണത്തിനെ തുടര്‍ന്ന് സിറിയയില്‍ മൂന്ന് പേര്‍ മരിച്ചു. അതിനിടെ, പഞ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ രംഗത്തുവന്നു. 900 സൈനികരെ മേഖലയിലേക്ക് കൂടി വിന്യസിപ്പുക്കുമെന്നും അമേരിക്ക അറിയിച്ചു.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖാംനയിക്ക് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയതായി അമേരിക്കന്‍ ദേശീയ സുരക്ഷാ വക്താവ് വ്യക്തമാക്കി. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് സിറിയ വ്യക്തമാക്കിയട്ടില്ല. മോസ്‌കോയില്‍ ഹമാസ് പ്രതിനിധികള്‍ എത്തിയതായും റഷ്യ സ്ഥിരീകരിച്ചു. ഇന്ന് സമാധാനത്തിനായുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കുമെന്നും റഷ്യ അവകാശപ്പെട്ടു. റഷ്യുടെ നീക്കത്തെ ശക്തമായി എതിര്‍ത്ത് ഇസ്രയേല്‍ രംഗത്തെത്തി. ഐഎസിനേക്കാളും മോശമായ ഭീകര സംഘടനയാണ് ഹമാസെന്നായിരുന്നു ഇസ്രയേലിന്റെ പ്രതികരണം.

Post a Comment

Previous Post Next Post
Join Our Whats App Group