മണിപ്പൂർ കലാപത്തിന്റെ സാഹചര്യത്തിൽ ചുരാചന്ദ്പൂരിൽ അനിശ്ചിത കാല അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് കുക്കി സംഘടന. എൻ ഐ എ, സി ബി ഐ സംഘങ്ങൾ അറസ്റ്റ് ചെയ്ത ഏഴ് പേരെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കുക്കി സംഘടനകളുടെ പ്രതിഷേധം. . സംഘർഷ സാഹചര്യത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം 5 ദിവസത്തേക്ക് നീട്ടി.എല്ലാ അതിർത്തികളും അടയ്ക്കും. വിദ്യാർത്ഥികളുടെ കൊലക്കേസിൽ അടക്കം അറസ്റ്റിലായവരെ വിട്ടയ്ക്കണമെന്നാണ് ഇവർ പറയുന്നത്.
മണിപ്പൂരിൽ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ 6 പേർ ഇംഫാലിലെ ചുരാചന്ദ്പൂരിൽ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ 2 പേർ പ്രായപൂർത്തിയാകാത്തവരാണ്. നിയമത്തിന്‍റെ കൈയില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ലെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് പറഞ്ഞു.
കഴിഞ്ഞ ജൂലൈയിലാണ് മെയ്തെയ് വിഭാഗക്കാരായ രണ്ട് വിദ്യാർഥികളെ കാണാതായത്. മണിപ്പൂരിൽ ഇൻറ്റർനെറ്റ് പുനസ്ഥാപിച്ചതോടെയാണ് ഇവരെ കൊലപെടുത്തിയെന്ന ചിത്രങ്ങൾ പുറത്തുവന്നത്.
Post a Comment