മലപ്പുറം: ഈ മാസം 26ന് മുസ്ലിം ലീഗ് പലസ്തിൻഐക്യദാർഢ്യ റാലി നടത്തുമെന്ന് പി.കെകുഞ്ഞാലിക്കുട്ടി അറിയിച്ചു.സാധാരണ പ്രതിഷേധ റാലി അല്ല നടക്കാൻ പോകുന്നത്.ദേശീയ തലത്തിൽ ശ്രദ്ധിക്കപെടുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ റാലിയാണ് കോഴിക്കോട് നടക്കുക.അന്താരാഷ്ട്ര മാധ്യമങ്ങളെയും അറിയിച്ചിട്ടുണ്ട്,ജാതി മത ഭേദമന്യേ എല്ലാവരും സഹകരിക്കണം.ഗാന്ധിജിയുടെ കാലം മുതൽ പലസ്തീൻ ജനതക്ക് പിന്തുണ കൊടുത്ത നിലപാടാണ് രാജ്യത്തിനുള്ളത്..ഇന്ത്യയിൽ അത് കൊണ്ട് തന്നെ ഈ പ്രതിഷേധത്തിന് രാഷ്ട്രീയ പ്രാധാന്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.ശശി തരൂർ റാലിയിൽ എത്തും.സാദിഖ് അലി തങ്ങൾ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3മണിക്കാണ് റാലി.ഇന്ത്യ മുന്നണിയിലെ കക്ഷികൾ എല്ലാവര്ക്കും പലസ്തിൻ വിഷയത്തിൽ ഒരേ നിലപാടാണുള്ളത്.എല്ലാ നേതാക്കളുമായും ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
ലീഗിന്റെ പലസ്തിൻഐക്യദാർഢ്യ റാലി 26ന് കോഴിക്കോട്ട്, തരൂര്‍ മുഖ്യാതിഥി,ദേശീയ പ്രാധാന്യമെന്ന് കുഞ്ഞാലിക്കുട്ടി
News@Iritty
0
Post a Comment