Join News @ Iritty Whats App Group

വീണാ വിജയന്‍ ജി എസ് ടി എടുത്തത് 2018 ല്‍, അതിന് മുമ്പ് കരിമണല്‍ കമ്പനിയില്‍ നിന്നും വാങ്ങിയ പണത്തിന് നികുതി അടച്ചിട്ടില്ല, മാത്യു കുഴല്‍നാടന്‍


പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ജി എസ് ടി രജിസ്‌ട്രേഷന്‍ എടുക്കുന്നത് 2018 ജനുവരിയിലാണെന്നും അതിന് മുമ്പ് 2017 ല്‍ സി എം ആര്‍ എല്‍ കമ്പനിയില്‍ നിന്നും കൈപ്പറ്റിയ അറുപത് ലക്ഷം രൂപക്ക് ജി എസ് ടി അടിച്ചിട്ടില്ലന്നും മൂവാറ്റുപുഴ എം എല്‍ എ മാത്യു കുഴല്‍ നാടന്‍. വീണാ വിജയന്‍ സി എം ആര്‍ എല്‍ കമ്പനിയില്‍ നിന്നും വാങ്ങിയ 1.72 കോടി രൂപക്ക് ജി എസ് ടി അടച്ചിട്ടുണ്ടോ എന്നാണ് താന്‍ ചോദിച്ചത്. എന്നാല്‍ ധനകാര്യ വകുപ്പ് നല്‍കിയ മറുപടിയില്‍ 1.72 കോടി രൂപയുടെ കാര്യം മിണ്ടിയിട്ടേയില്ല.അതിന് പകരം നികുതികള്‍ അടച്ചിട്ടുള്ളതായി കാണുന്നു എന്ന കാപ്‌സ്യുള്‍ രൂപത്തിലുള്ള മറുപടി മാത്രമാണ് നല്‍കിയതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

1-7-2017 മുതലാണ് ജി എസ് ടി വന്നത്. എന്നാല്‍ വീണ ജി എസ് ടി എടുത്തത് 2018 ജനുവരിയിലും . അതിന് മുമ്പെ തന്നെ കരിമണല്‍ കമ്പനിയായ സി എം ആര്‍ എല്ലുമായി രണ്ട് കരാറുകളില്‍ വീണയും എക്‌സാലോജിക്കും ഏര്‍പ്പെട്ടിരുന്നു.1-1-2017 ലും,2-3-2017 ലും ഇതില്‍ ആദ്യത്തേത് മാസം 3 ലക്ഷവും അടുത്തത് മാസം അഞ്ച് ലക്ഷവും വീണക്ക് നല്‍കാനായിരുന്നു.

അപ്പോള്‍ 2018 ല്‍ വീണാ വിജയന്‍ ജി എസ്ടി എടുക്കുന്നതിന് മുമ്പ് അറുപത് ലക്ഷത്തോളം രൂപാ സി എം ആര്‍ എല്ലില്‍ നിന്നും അവര്‍ക്ക് ലഭിച്ചിരുന്നു എന്ന് വ്യക്തമാവുകയാണ്. ഇതിന്റെ നികുതി അവര്‍ അടിച്ചിട്ടുണ്ടോ എന്നാണ് തന്റെ ചോദ്യമെന്നും മാത്യു പറഞ്ഞു. സാന്റാമോണിക്കാ കമ്പനിക്കെതിരെ സംസ്ഥാന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് സംവിധാനം അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ വീണാ വിജയന് അവര്‍ ഒരു കോടി നല്‍കിയെന്നതിന്റെ തെളിവ് കമ്പനിയില്‍ നിന്നും നികുതി വകുപ്പിന് കിട്ടിയപ്പോള്‍ അതോടെ സാന്റാമോണിക്കക്കെതിരായ അന്വേഷണം നിലക്കുകയായിരുന്നു. വലിയ നികുതികൊളള സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നും മാത്യു വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group