Join News @ Iritty Whats App Group

കു​വൈ​ത്തി​ൽ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു ത​ട​വി​ലാ​യ 19 മ​ല​യാ​ളി​ക​ള​ട​ക്കം 60 ന​ഴ്സു​മാ​രെ മോ​ചി​പ്പി​ച്ചു




കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു ത​ട​വി​ലാ​യ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഴ്സു​മാ​ർ​ക്കു മോ​ച​നം. 19 മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 60 ന​ഴ്‌​സു​മാ​രാ​ണ് മോ​ചി​ത​രാ​യ​ത്.

ഓ​ഗ​സ്റ്റി​ൽ മാ​ലി​യ മേ​ഖ​ല​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കു​വൈ​ത്ത് മാ​ന​വ​ശേ​ഷി സ​മി​തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു താ​മ​സ​നി​യ​മം ലം​ഘി​ച്ചു ജോ​ലി ചെ​യ്തെ​ന്ന പേ​രി​ൽ 30 ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 60 പേ​ർ പി​ടി​യി​ലാ​യ​ത്. കു​വൈ​ത്ത് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് അ​ൽ സ​ബാ​ഹി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ന​ഴ്സു​മാ​ർ മോ​ചി​ത​രാ​യ​ത്.

ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത​വ​രും മ​തി​യാ​യ യോ​ഗ്യ​ത ഇ​ല്ലാ​ത്ത​വ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്നാ​ണു കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, പി​ടി​യി​ലാ​യ മ​ല​യാ​ളി ന​ഴ്സു​മാ​രെ​ല്ലാം സ്ഥാ​പ​ന​ത്തി​ൽ നി​യ​മാ​നു​സൃ​തം ജോ​ലി ചെ​യ്തി​രു​ന്ന​വ​രാ​ണെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞി​രു​ന്നു.

ഇ​റാ​ൻ സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ആ​ശു​പ​ത്രി. പ​ല​രും മൂ​ന്ന് മു​ത​ൽ 10 വ​ർ​ഷം വ​രെ​യാ​യി ഇ​തേ ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്. ഇ​ന്ത്യ​യ്ക്കു പു​റ​മേ ഫി​ലി​പ്പീ​ൻ​സ്, ഈ​ജി​പ്ത്, ഇ​റാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണു പി​ടി​ക്ക​പ്പെ​ട്ട​ത്.

പി​ടി​ക്ക​പ്പെ​ട്ട അ​ഞ്ച് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​രാ​യി​രു​ന്നു. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ​യും ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് ജ​യി​ലി​ൽ കു​ഞ്ഞു​ങ്ങ​ൾ​ക്കു മു​ല​യൂ​ട്ടാ​ൻ അ​വ​സ​രം ഒ​രു​ക്കി​യി​രു​ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group