Join News @ Iritty Whats App Group

ഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ 17 ന് കണ്ണൂരില്‍ സഹകരണ സംരക്ഷണ സദസ് നടത്തും


സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ 17 ന് കണ്ണൂരില്‍ സഹകരണ സംരക്ഷണ സദസ് നടത്തും

കണ്ണൂര്‍:കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റ് നീക്കത്തിനെതിരെ പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അസോസിയേഷൻ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 17 ന് സഹകരണ സംരക്ഷണ സദസ് നടത്തുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ളബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വൈകുന്നേരം അഞ്ചു മണിക്ക്കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സദസ്സ് കേരള സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ ഉത്ഘാടനം ചെയ്യും. കടന്നപ്പള്ളി രാമചന്ദ്രൻ എം എൻ എ അദ്ധ്യക്ഷനാകും. വിവിധ രാഷ്ട്രീയ നേതാക്കളായ എം വി ജയരാജൻ, മുണ്ടേരി ഗംഗാധരൻ, എ.പ്രദീപൻ അബ്ദുള്‍ കരിം ചേലേരി സി.എ.അജീര്‍, പി.പി.ദാമോദരൻ എന്നിവര്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജനഹൃദയങ്ങളില്‍ വേരുറച്ച കേരളത്തിലെ സഹകരണ വിശ്വാസ്യതയെ തകര്‍ക്കാൻ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ പ്രസ്ഥാനത്തിന്റെ എജൻസികളെ അഴിച്ചു വിടുകയാണ്. നാടകിയമായ രീതികളിലൂടെ ജനങ്ങളില്‍ അങ്കലാപ്പ് സൃഷ്ടിക്കാനും അയഥാര്‍ത്ഥമായ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുകയാണ്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച്‌ സഹകരണ സ്ഥാപനങ്ങളെ മോശമായി ചിത്രീകരിക്കുന്നു.

കേരളത്തിലെ സഹകരണ മേഖലയിലെ രണ്ടരലക്ഷം കോടി രൂപ നിക്ഷേപത്തില്‍ കണ്ണ് വെച്ച്‌ മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റികള്‍ക്കും നവ സ്വകാര്യ ധനസ്ഥാപനങ്ങള്‍ക്കും വഴിയൊരുക്കാനുള്ള കോര്‍പ്പറേറ്റ് അജണ്ടക്കനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.സഹകരണ മേഖലയിലെ ഒറ്റപ്പെട്ട നിലയില്‍ ഉണ്ടാവുന്ന ക്രമക്കേടുകളെ സഹകരണ വകുപ്പ് തന്നെ കണ്ടെത്തി നടപടി കൈക്കൊള്ളുന്ന രീതി ഫലപ്രദമായ നിലയില്‍ നിലനില്‍ക്കുന്നുണ്ട് .

പക്ഷെ അതിനെ സാമാന്യവത്ക്കരിച്ച്‌ സഹകരണ മേഖലയാകെ മോശമാണെന്ന് പ്രചരണം നടത്തുന്നതിന് പിന്നില്‍ നിക്ഷിപ്ത താല്പര്യമുണ്ടുന്നും ഭാരവാഹികള്‍ കണ്ണൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞുസി എ അജീര്‍,ടി അനില്‍,പി പി ദാമോദരൻ,എൻ ശ്രീധരൻ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group