കൊച്ചി: കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ടു പോലീസ് കസ്റ്റഡിയിലുള്ള എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ സാമൂഹികമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതു പോലീസില്‍ കീഴടങ്ങുതിനു മൂന്നു മണിക്കൂര്‍ മുമ്പ്. 16 വര്‍ഷം താനും യഹോവ സാക്ഷിയാണൈന്നും ആറുവര്‍ഷം മുമ്പു പ്രസ്ഥാനത്തില്‍നിന്നും മാറിയെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നു.
യഹോവസാക്ഷികളോടുള്ള എതിര്‍പ്പുകൊണ്ടാണു ബോംബ് സ്‌ഫോടനം നടത്തിയതെന്നാണു ഡൊമിനിക് മാര്‍ട്ടിന്‍ വീഡിയോയില്‍ പറയുന്നത്. കളമശേരി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള ായിരുന്നു ഡൊമിനിക് മാര്‍ട്ടിന്റെ വീഡിയോ വൈറലായതിനു പിന്നാലെ ഈ അക്കൗണ്ട് അപ്രത്യക്ഷമായി. ഈ പേജ് നിലവില്‍ ലഭ്യമല്ല.
''പതിനാറു വര്‍ഷത്തോളം പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ആളാണു ഞാന്‍. അന്നൊന്നും ഇതിലെ കാര്യങ്ങളൊന്നും സീരിയസായി എടുത്തിരുന്നില്ല. എല്ലാം ഒരു തമാശയായിരുന്നു. എന്നാല്‍ ആറു വര്‍ഷം മുമ്പ് ഇതിലെ തെറ്റുകള്‍ തിരിച്ചറിയാന്‍ തുടങ്ങി. യഹോവ സാക്ഷികള്‍ എന്നതു വളരെ തെറ്റായ പ്രസ്ഥാനമാണ്. ഇതില്‍ പഠിപ്പിക്കുന്നതൊക്കെ രാജ്യദ്രോഹപരമായ കാര്യങ്ങളാണെന്നു മനസിലാക്കിയത് അപ്പോഴാണ്. ഇതോടെ താന്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഇതു തിരുത്താന്‍ അവര്‍ തയാറായില്ല.
ഒരു രാജ്യത്ത് ജീവിച്ചുകൊണ്ട് ഒരു സമൂഹത്തെ മോശമാക്കിയാണ് അവര്‍ പറയുന്നത്. ദേശീയഗാനം പാടരുത്, ഭക്ഷണം പങ്കിടരുത് തുടങ്ങി തീര്‍ത്തും തെറ്റായ കാര്യങ്ങളാണ് ആശയങ്ങളാണ് അവര്‍ പ്രചരിപ്പിക്കുന്നത്. നാലുവയസുള്ള കുട്ടിയെപ്പോലും പഠിപ്പിക്കുന്നതു സഹപാഠി തരുന്ന മിഠായി തിന്നരുതെന്നാണ്. ഇത്രയും വിഷം ഇന്‍ജെക്ട് ചെയ്യുകയാണവര്‍ ചെയ്യുന്നത്.'' മാര്‍ട്ടിന്‍ വീഡിയോയില്‍ പറയുന്നു.
Post a Comment