Join News @ Iritty Whats App Group

അഞ്ച് സംസ്ഥാനങ്ങള്‍ പോളിംഗ് ​ബൂത്തിലേക്ക്; തീയതികള്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; 15 കോടിയിലേറെ വോട്ടർമാർ

ന്യൂഡല്‍ഹി : അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള അസംബ്ലി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ്, മിസോറം എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്.

മിസോറമില്‍ ഡിസംബര്‍ 17നും ഛത്തീസ്ഗഢില്‍ ജനുവരി മൂന്നിനും മദ്ധ്യപ്രദേശില്‍ ജനുവരി 8നും രാജസ്ഥാനില്‍ ജനുവരി 14നും ജനവരി 18 തെലങ്കാനയിലും തിരഞ്ഞെടുപ്പ് നടക്കും. മദ്ധ്യപ്രദേശ്- 230, രാജസ്ഥാന്‍-200, തെലങ്കാന-119, ഛത്തീസ്ഗഢ്-90, മിസോറം-40 എന്നീ നിയമസഭ സീറ്റുകളിലാണ് തിരഞ്ഞെടുപ്പ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു

അഞ്ച് സംസ്ഥാനങ്ങളിലുമായി 16.14 കോടി ജനങ്ങളാണ് വിധിയെഴുതുക. 60.2 ലക്ഷം പുതിയ വോട്ടർമാർ ഇത്തവണയുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലുമായി 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ സജീകരിക്കും. ഇതിൽ 1.01 ലക്ഷം സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. എല്ലാ സംസ്ഥാനങ്ങളിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ട് ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും അനുപാതം വർദ്ധിച്ചുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സുതാര്യത ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ ഓൺലൈനായി സംഭാവനകളുടെ വിവരങ്ങളും , വാർഷിക ഓഡിറ്റ് റിപ്പോർട്ടും സമർപ്പിക്കണം. സംസ്ഥാനങ്ങളിലെ അതിർത്തികളിൽ കർശന സുരക്ഷയും പരിശോധനയും നടത്തും. പണം കടത്ത് തടയാൻ കർശന പരിശോധന ഏർപ്പെടുത്തും.

അഞ്ച് സംസ്ഥാനങ്ങളിലായി 8.2 ​​ കോടി പുരക്ഷ വോട്ടര്‍മാര്‍ , 7.8 കോടി വനിതാ വോട്ടര്‍മാര്‍ , 60 .2 ലക്ഷം കന്നി​വോട്ടര്‍മാര്‍ , തിരഞ്ഞടുപ്പ് കമ്മീഷന്റെ കണക്കുകള്‍.

കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരുന്നുണ്ട്. ജാതി സെൻസസ് തെരഞ്ഞെടുപ്പിൽ മുഖ്യ അജണ്ടയാക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവടിങ്ങളിൽ നിലവിൽ കോൺഗ്രസാണ് അധികാരത്തിലുള്ളത്. മധ്യപ്രദേശിൽ ബിജെപിയും തെലങ്കാനയിൽ കെ ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയുമാണ് അധികാരത്തിൽ. മിസോറാമിൽ ബിജെപിയുടെ സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) സർക്കാരാണ് നിലവിൽ ഭരിക്കുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തെരഞ്ഞെടുപ്പ് ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ്. ഗൗരവത്തോടെയാണ് ബിജെപിയും കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ നിയസഭാ തെരഞ്ഞെടുപ്പിനെ കാണുന്നത്.

മിസോറാമിലെ നിയമസഭയുടെ കാലാവധി ഈ വർഷം ഡിസംബർ 17ന് അവസാനിക്കും. തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ സഭകളുടെ കാലാവധി അടുത്ത വർഷം ജനുവരിയോടെ അവസാനിക്കും. അഞ്ച് സംസ്ഥാനത്തും വോട്ടെടുപ്പ് വ്യത്യസ്ത ദിവസങ്ങളിലാണെങ്കിലും വോട്ടെണ്ണൽ ഒക്ടോബർ 10 നും 15 നും ഇടയിൽ

ഒന്നിച്ചായിരിക്കും നടക്കുക.‌

1. ഛത്തീസ്ഗഡ് 2 ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും

നവംബർ 7

നവംബർ 17

വോട്ടെണ്ണൽ ഡിസംബർ 3

2. മിസോറാം

നവംബർ 7

വോട്ടെണ്ണൽ ഡിസംബർ 3

3. മധ്യപ്രദേശ്

വോട്ടെടുപ്പ് നവംബർ- 17

വോട്ടെണ്ണൽ ഡിസംബർ- 3

4. തെലങ്കാന

വോട്ടെടുപ്പ് -നവംബർ 30

വോട്ടെണ്ണൽ -ഡിസംബർ 3

5. രാജസ്ഥാൻ

വേട്ടെടുപ്പ് - നവംബർ 23

വോട്ടെണ്ണൽ- ഡിസംബർ 3

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group