കൊച്ചി: മാസപ്പടി, ജി.എസ്.ടി വിഷയത്തില്‍ വിശദീകരണവുമായി മാത്യൂ കുഴല്നാടന് എംഎല്‍എ ഇന്ന മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് 12 മണിക്കാണ് അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. 'എന്നെ വിശ്വസിച്ചവരെ നിരാശരാക്കില്ലെന്ന്' അദ്ദേഹം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
മാസപ്പടി/ ജി എസ് ടി വിഷയത്തില്‍ ഉന്നയിച്ച കാര്യങ്ങളില്‍ നിന്നും ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന കുഴല്നാടന് ഇന്നലെ വ്യക്തമാക്കിയിരുന്നു. ധനവകുപ്പിന്റെ കത്തിന്റെ പശ്ചാത്തലത്തില്‍ താന്‍ മാപ്പ് പറയണം എന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. ഈ വിഷയത്തിലെ വസ്തുതകളും തന്റെ ബോധ്യവും താന്‍ കേരളത്തിന്റെ പൊതുസമൂഹത്തിന് മുമ്പില്‍ വിശദീകരിക്കും.. വിശദമായി തന്നെ നമുക്ക് പരിശോധിക്കാം. എന്നിട്ട് പൊതുജനം തീരുമാനിക്കട്ടെ താന്‍ മാപ്പ് പറയണോ വേണ്ടയോ എന്ന്. തന്റെ ഭാഗം ബോധ്യപ്പെടുത്താന്‍ ആയില്ലെങ്കില്‍ മാപ്പ് പറയാന്‍ മടിക്കില്ല.
അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്നും പിന്നോട്ടില്ല. ജിഎസ്ടിയുടെ പേരില്‍ മാസപ്പടി അഴിമതിയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post a Comment