തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ അടിയന്തര സേവന നമ്പരായ 108 -ലേക്ക് എത്തുന്ന വ്യാജ കോളുകളെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവി അന്വേഷണം നടത്തി 3 ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
മദ്യപിച്ച് ബോധമില്ലാത്തവരും കുട്ടികളും 108 ലേക്ക് അനാവശ്യമായി വിളിക്കാറുണ്ടെന്ന് കോൾ സെന്റർ ജീവനക്കാർ പറയുന്നു. 2020 ജനുവരി 1 മുതൽ 2023 ഒക്ടോബർ വരെ 45,32,000 കോളുകളാണ് 108 ലേയ്ക്കെത്തിയത്. ഇതിൽ 27,93,000 കോളുകളും അനാവശ്യമായിരുന്നു. ചിലതിൽ അസഭ്യവർഷം നിറഞ്ഞിരുന്നു. ഒരിക്കൽ ബാലരാമപുരത്ത് നിന്നും ഒരു കോളെത്തി. 108 ആമ്പുലൻസ് എത്തിയപ്പോൾ നക്ഷത്ര ആമയെ കൊണ്ടുപോകണമെന്നായി. അമ്മമാർ കുഞ്ഞുങ്ങൾക്ക് ലോക്ക് ചെയ്ത് നൽകുന്ന മൊബൈൽ ഫോണിൽ നിന്നു കുഞ്ഞുങ്ങളും 108 ലേക്ക് വിളിക്കാറുണ്ട്. ലോക്ക് ചെയ്ത ഫോണിൽ നിന്നും 108 ലേക്ക് വിളിക്കാൻ കഴിയും. പോലീസ് ഇടപെടൽ ഉണ്ടായില്ലെങ്കിൽ വിലപ്പെട്ട സമയം പാഴാകുമെന്നാണ് പറയുന്നത്
Post a Comment