ന്യുഡല്‍ഹി: ഈ മാസം 18 മുതല്‍ 22 വരെ നടക്കുന്ന പ്രത്യേക സമ്മേളന കാലത്തു തന്നെ പുതിയ പാര്‍ലമെന്റ് മന്ദിരം സജീമാകുമെന്ന് സൂചന. 18ന് ചേരുന്ന സമ്മേളനം ആദ്യദിനം നിലവിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ തന്നെയാണെങ്കിലും പിറ്റേന്ന് മുതല്‍ പുതിയ മന്ദിരത്തിലേക്ക് മാറുമെന്നാണ് റിപ്പോര്‍ട്ട്.
പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് നേരത്തെ കഴിഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ സമ്മേളനം പഴയ മന്ദിരത്തില്‍ തന്നെയാണ് ചേര്‍ന്നത്.
പ്രത്യേക അജണ്ടകള്‍ നിശ്ചയിക്കാതെയാണ് സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്. സര്‍ക്കാര്‍ ബിസിനസുകള്‍ എന്നുമാത്രമാണ് സ്പീക്കറുടെ ഓഫീസില്‍ നിന്നും അറിയിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ പേര് മാറ്റവും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന നയവും സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്.
അജണ്ട വ്യക്തമാക്കണമെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
Post a Comment