Join News @ Iritty Whats App Group

ഉച്ചഭക്ഷണ വിതരണം: പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ശിവന്‍കുട്ടി


എറണാകുളം: സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം. പദ്ധതിയിലെ 60 ശതമാനം തുക കേന്ദ്രത്തിന്റെയും ബാക്കി 40 ശതമാനം തുക സംസ്ഥാനവുമാണ് വഹിക്കുന്നത്. അതിനാല്‍ കേന്ദ്രത്തിന്റെ കൂടി സഹായത്തോടെ എത്രയും വേഗം പ്രശ്നപരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രരംഗത്തെ നേട്ടങ്ങള്‍ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ലഭ്യമാക്കണം എന്നതാണ് സര്‍ക്കാര്‍ നയമെന്നും ശിവന്‍കുട്ടി പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യവികസനത്തിനായി 3800 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ മാത്രമല്ല എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.സി സ്‌കൂളുകളിലെയുമടക്കം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മികച്ച പഠനം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കൊച്ചി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് വെണ്ണല ഗവ. ഹൈസ്‌കൂളില്‍ നടത്തിയിരിക്കുന്നത്. കോളേജുകളുടെ നിലവാരത്തിലുള്ള ലാബുകളാണ് ഇവിടെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ഇത് പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ ശക്തി പകരുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group