വണ്ടിപ്പെരിയാർ: ശല്യക്കാരനായ കൊല്ലാൻ ക്വട്ടേഷൻ നൽകിയ ഭാര്യയും മകനും അറസ്റ്റിൽ. വള്ളക്കടവ് കരികിണ്ണം ചിറയിൽ അഷീറ ബീവി (39), മകൻ മുഹമ്മദ് ഹസൻ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 16 നായിരുന്നു സംഭവം. അഷീറ ബീവിയുടെ ഭർത്താവ് അബ്ബാസിനെ നാലംഗ സംഘം വീട്ടിൽ കയറി വെട്ടുകയായിരുന്നു. അബ്ബാസുമായി കലഹം പതിവായതോടെ അഷീറയും മകനും എറണാകുളത്തെ കുടുംബവീട്ടിലായിരുന്നു താമസം.
അബ്ബാസിന്റെ ഉപദ്രവത്തെ കുറിച്ച് അഷീറ അയൽവാസിയായ ഷമീറിനോട് പറഞ്ഞ്. തുടർന്നാണ് അബ്ബാസിനെ ആക്രമിക്കാൻ പദ്ധതിയിട്ടത്. ഇതുപ്രകാരം 16 ന് രാത്രി അബ്ബാസിന്റെ വീട്ടിൽ കാറിലെത്തിയ സംഘത്തിന് അഷീറ പിൻവാതിൽ തുറന്നു കൊടുത്തു. വണ്ടിപ്പെരിയാറിൽ ഷമീറും സംഘവുമെത്താൻ അഷീറയും മകനും കാത്തു നിൽക്കുകയായിരുന്നു.
അബ്ബാസിനെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം അഷീറയും മകനുമായി ഷമീറും സംഘവും എറണാകുളത്തേക്ക് മടങ്ങി. ക്വട്ടേഷൻ സംഘാംഗങ്ങളെപ്പറ്റി വിവരം ലഭിച്ചെന്നും തിരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
Post a Comment