Join News @ Iritty Whats App Group

മരണശേഷവും വേട്ടയാടി ഓണ്‍ലൈന്‍ ലോണ്‍ ആപ്പുുകള്‍; കടമക്കുടിയില്‍ ദമ്പതികളുടെ മരണശേഷവും ഭീഷണി തുടരുന്നു; വരാപ്പുഴ പൊലീസ് സംഭവത്തില്‍ ഓണ്‍ലൈന്‍ ആപ്പിനെതിരെ കേസെടുത്തു


കൊച്ചി: ഓണ്‍ലൈന്‍ ആപ്പ് വായ്പ്പ സംഘം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കടമക്കുടിയിലെ ദമ്പതികളുടെ മരണ ശേഷവും ലോണ്‍ ആപ്പുകളുടെ ഭീഷണി തുടരുന്നു. മോര്‍ഫ് ചെയ്ത അശ്ലീല ഫോട്ടോകള്‍ അയച്ച്‌ ഇപ്പോഴും ഭീഷണി തുടരുന്നു. ഇന്ന് രാവിലെയും ബന്ധുക്കളുടെ ഫോണില്‍ മോര്‍ഫ് ചെയ്ത അശ്ലീല ഫോട്ടോയെത്തി. മരണപ്പെട്ട നിജോയുടെ ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് ബന്ധുക്കള്‍ക്ക് അയച്ചത്. വരാപ്പുഴ പൊലീസ് കൂട്ട ആത്മഹത്യയില്‍ ഓണ്‍ലൈന്‍ ആപ്പിനെതിരെ കേസെടുത്തു. ദമ്പതികളുടെ മരണശേഷവും ഇവരെ ഓണ്‍ലൈന്‍ ആപ്പുകള്‍ വേട്ടയാടുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു എറണാകുളം ജില്ലയിലെ കടമക്കുടിയിലെ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കടമക്കുടി മാടശ്ശേരി വീട്ടില്‍ നിജോ, ഭാര്യ ശില്‍പ, മക്കളായ ഏഴ് വയസുകാരന്‍ എബല്‍, അഞ്ച് വയസുകാരന്‍ ആരോണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് വീടിന് മുകളിലത്തെ മുറിയില്‍ കണ്ടെത്തിയത്. ഇവരെ മരണത്തിലേക്ക് നയിച്ചത് സാമ്പത്തിക പ്രശ്‌നങ്ങളും കടബാധ്യതയുമാണെന്നാണ് പൊലീസ് നിഗമനം.

അതിനിടെയാണ് മരിച്ച യുവതി ഓണ്‍ലൈന്‍ ആപ്പ് വഴി എടുത്ത വായ്പ തിരിച്ചടയ്ച്ചിട്ടില്ല എന്ന് ആരോപിച്ച് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ച വിവരം അറിയുന്നത്. യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ലോണ്‍ അടക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന തരത്തില്‍ ഓഡിയോ സന്ദേശങ്ങളും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകളില്‍ എത്തി. ചിത്രങ്ങളും പ്രചരിച്ചതറിഞ്ഞതോടെയാണ് യുവതിയും ഭര്‍ത്താവും ജീവനൊടുക്കാന്‍ തീരുമാനിച്ചത്.ആപ്പി മരണശേഷവും വേട്ടയാടി ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍; കടമക്കുടിയില്‍ ദമ്പതികളുടെ മരണശേഷവും ഭീഷണി തുടരുന്നു; വരാപ്പുഴ പൊലീസ് സംഭവത്തില്‍ ഓണ്‍ലൈന്‍ ആപ്പിനെതിരെ കേസെടുത്തു .ആപ്പിന്റെ പേര് സംബന്ധിക്കുന്ന വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ല.

അതേ സമയം സംസ്ഥാനത്ത് ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി സൈബര്‍ സെല്‍ പറയുന്നു . ഇതുവരെ 1440 പരാതികളാണ് ഈ വര്‍ഷം ലഭിച്ചത്.തട്ടിപ്പിനിരയാകുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും സൈബര്‍ സെല്‍ വ്യക്തമാക്കുന്നുണ്ട്. ഇതു വരെ പൊലീസിന് ലഭിച്ചത് 14897 ഓണ്‍ലൈന്‍ തട്ടിപ്പ് പരാതികളാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഇന്റനെറ്റില്‍ ലോണ്‍ എന്ന് തിരഞ്ഞാല്‍ ആപ്പുകളുടെ പരസ്യമെത്തും. ഫോണിലെ ലൊക്കേഷനും, കോണ്ടാക്റ്റും, ഫോട്ടോസും പങ്കിടാന്‍ അനുവാദം നല്‍കുന്നതോടെ സെക്കന്റുകള്‍ക്കുള്ളില്‍ ലോണ്‍ റെഡി. എന്നാല്‍ തിരിച്ചടവുകള്‍ മുടങ്ങുന്ന സാഹചര്യത്തില്‍ പിന്നീട് ഭീഷണിയായിരിക്കും നേരിടേണ്ടതായി വരുക. പണം നല്‍കില്ലെങ്കില്‍ അശ്ലീല ചിത്രങ്ങളില്‍ മുഖം മോര്‍ഫ് ചെയ്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കും. ഭീഷണികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പല വ്യക്തികളും ജീവിതം അവസാനിപ്പിക്കുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. മരണത്തിന് ശേഷം പോലും വേട്ടയാടുന്ന ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് കെണികളില്‍ അകപ്പെടാതിരിക്കാനായി ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടത്.

Post a Comment

Previous Post Next Post
Join Our Whats App Group