പത്തനംതിട്ട: പുത്തന്‍പീടിക ജംഗ്ഷനില്‍ ഫ്ളാറ്റിന് തീയിട്ട് മാതാപിതാക്കളെ കൊല്ലാന്‍ ശ്രമം. മകന് പോലീസ് കസ്റ്റഡിയില്‍. ഭക്ഷണം നല്കാന് വൈകിയെന്ന് ആരോപിച്ച് ബഹളം വച്ച മകന് ജുബിന്‍ ആണ് മാതാപിതാക്കളെ കൊല്ലാന്‍ ഫ്ളാറ്റിന് തീയിട്ടത്. ജുബിന്‍ മദ്യത്തിന് അടിമയാണ്. കുറച്ചുകാലമായി ഈ ഫ്ളാറ്റില്‍ നിന്ന് മാറി താമസിക്കണമെന്ന് ജുബിന്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്.
ജംഗ്ഷനില്‍ ഒരു ഷോപ്പിനു മുകളിലുള്ള ഫ്ളാറ്റിലാണ് കുടുംബം താമസിച്ചിരുന്നത്. നാല് കുടുംബങ്ങളാണ് ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നത്. രാവിലെ എട്ടരയോടെ മാതാപിതാക്കളുമായി വഴക്കുണ്ടാക്കിയ ജുബിന്‍ കിടയ്ക്കക് തീയിട്ടു. ഫ്ളാറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് ഉടന്‍ സ്ഥലത്തെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ജുബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുമെന്ന് അറിയിച്ചു.
Ads by Google
Post a Comment