Join News @ Iritty Whats App Group

ഇരിട്ടി പുതിയ പാലം നിര്‍മാണത്തിന്‍റെ ഭാഗമായി ചെങ്കുത്തായി ഇടിച്ചിറക്കിയ ഇരിട്ടി കുന്ന് അപകട ഭീഷണി ഉയര്‍ത്തുന്നു


ഇരിട്ടി: ഇരിട്ടി പുതിയ പാലം നിര്‍മാണത്തിന്‍റെ ഭാഗമായി ചെങ്കുത്തായി ഇടിച്ചിറക്കിയ ഇരിട്ടി കുന്ന് അപകട ഭീഷണി ഉയര്‍ത്തുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയില്‍ കുന്നിന്‍റെ പല ഭാഗങ്ങളും ചെറിയ തോതില്‍ ഇടിഞ്ഞുവീഴുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. പ്രതിദിനം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന അന്തര്‍ സംസ്ഥാന പാതിയില്‍ ആണ് അപകടം പതിയിരിക്കുന്നത്. 
മണ്ണ് ഇടിഞ്ഞു വീണ് അപകടം ഇല്ലാതാക്കാൻ കയര്‍ ഭൂവസ്ത്രം പോലുള്ള പുതിയ ശാസ്ത്രീയ സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്. 

നിലവില്‍ കെഎസ്ടിപി നിര്‍മിക്കുന്ന എടൂര്‍ പാലത്തിൻകടവ് റോഡിലെ മണ്‍ ഭിത്തികള്‍ സംരക്ഷിക്കാൻ കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group