തിരുവനന്തപുരം: നിപ പരിശോധനയ്ക്ക് അയച്ച എല്ലാ സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 218 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. നിലവില്‍ 136 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ചികിത്സയിലുള്ളവര്‍ക്ക് പുരോഗതിയുണ്ടെന്നും ഒമ്പത് വയസുകാരന് ഓക്‌സിജന്‍ സപ്പോര്‍ട്ട് ഉണ്ടെന്നും മന്ത്രി പറഞ്ഞു.
നിപ ബാധിത പ്രദേശങ്ങളില്‍ കേന്ദ്രം ഇന്ന് സന്ദര്‍ശനം നടത്തിയിരുന്നു. കേന്ദ്രസംഘത്തിനോടൊപ്പം വെറ്ററിനറി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൂടി രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കേന്ദ്ര ആരോഗ്യ സംഘത്തിലെ ചിലര്‍ ഇന്ന് മടങ്ങും. അവര്‍ ഡോക്യുമെന്റേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് നല്ല രീതിയില്‍ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മൃഗസംരക്ഷണം, വനം, തുറമുഖം എന്നീ വകുപ്പുകളിലെ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്ന് മാത്രം 37 കോണ്‍ടാക്റ്റുകളാണ് കണ്ടെത്തിയത്. ഇതോടെ 1270 കോണ്‍ടാക്റ്റുകളാണ് നിലവിലുള്ളത്. നിലവില്‍ നാലുപേരാണ് ചികിത്സയിലുള്ളത്. 27 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ആണ്.
Post a Comment